അത്ര ഈ കാതൽ ഈസിയല്ല: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’യുടെ കോൺസെപ്റ്റ് പോസ്റ്റർ എത്തി

0
57

ലിജു തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അൻപോടു കൺമണി’യുടെ കോൺസപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണയത്തിൻ്റെ മനോഹരലോകത്തു നിന്നും വിവാഹത്തിലേക്കെത്തുന്ന രണ്ടുപേർ അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പറയുന്നത്. ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖർ ചിത്രത്തിന് ആശംസകൾ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ‘അൻപോടു കണ്മണി’യുടെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്.

പ്രദീപ് പ്രഭാകർ ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിതേഷ് അഞ്ചുമന പ്രൊഡക്ഷൻ കൺട്രോളറുമാണ്. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിൻ്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും റനീഷ് കടവത്ത് ലൈൻ പ്രൊഡ്യൂസറുമാണ്. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി താമസയോഗ്യമായ ഒരു വീട് നിർമിച്ച് അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രം 2024 നവംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here