തീയേറ്ററുകളിൽ കിംഗ് ഖാന്റെ വിളയാട്ടം. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ജവാൻ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തമിഴ് സംവിധായകൻ അറ്റ്ലി ആദ്യമായി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജവാൻ. നയൻതാര ആയിരുന്നു ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായെത്തിയത്. നയൻതാരയുടെയും ഹിന്ദിയിലെ ആദ്യ ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. വിജയ് സേതുപതിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന് ലഭിച്ചത്.

ചിത്രത്തിൽ അഭിനയിച്ച താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 100 കോടി രൂപയാണ് ഷാരൂഖ് ഖാൻ വാങ്ങിയത് എന്നാണ് റിപ്പോർട്ട്. നയൻതാര 10 കോടിയും വിജയ് സേതുപതി 21 കോടിയുമാണ് പ്രതിഫലം വാങ്ങിയിരിക്കുന്നത്. ദീപികയുടെ പ്രതിഫലം എത്രയാണെന്ന് പുറത്തുവന്നിട്ടില്ല. പ്രിയാമണിയുടെ പ്രതിഫലം 2 കോടിയാണ്. 3 കോടി രൂപയാണ് സാനിയ മൽഹോത്ര വാങ്ങിയത്. സുനിൽ ഗ്രോവർ 75 ലക്ഷം രൂപയും യോഗി ബാബുവിന് 35 ലക്ഷം രൂപയുമാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്.

അതേസമയം, മികച്ച പ്രേക്ഷക പ്രതികരണത്തോടെ ജൈത്രയാത്ര തുടരുകയാണ് ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’. ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആളുകൾ എല്ലാം തന്നെ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് നൽകുന്നത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ ആണ് ട്രെയ്ഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപയും സിനിപൊളിസില്‍ 3.75 കോടിയും നേടിയിരിക്കുകയാണ് ജവാൻ. 12 മണി വരെ ആകെ 19.35 കോടി നേടിയിരിക്കുകയാണ് ജവാൻ. ആദ്യദിനത്തിലെ മികച്ച കളക്ഷൻ കൊണ്ടുതന്നെ വരുംദിവസങ്ങളിൽ ‘ജവാൻ’ 100 കോടി ക്ലബിൽ എത്തും എന്ന് തന്നെയാണ് സൂചന.
എന്നാൽ, ചിത്രത്തിന്റെ വമ്പൻ റിലീസിന് ശേഷം വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ്. സിനിമാമേഖലയിൽ വളരെ ഖേദകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
.

