നസ്‌ലിന്, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. സോണി ലൈവിലൂടെയാണ് ചിത്രം സ്ട്രീമിങ് ചെയ്യുക .
നസ്‌ലിൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീനാക്ഷിയാണ് നായിക.അഖിൽ എന്ന കഥാപാത്രമായി നസ്‌ലിനും ആതിരയായി മീനാക്ഷിയും എത്തുന്നു.ഇരുവരും തമ്മിലുള്ള പ്രണയവും തുടർന്നുളള ഒളിച്ചോട്ടവുമാണ് ചിത്രത്തിൻറെ പ്രമേയം.
കണ്ണൂരിലെ ഇടതു രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളായ ഇരുവരും ബാലസംഘം മുതൽ ഇഷ്ടത്തിലായിരുന്നുവെന്നാണ് ട്രെയിലറിൽ പറയുന്നത് . പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടൈനറാണ് 18 പ്ലസ് .
നടൻ നസ്‌ലിൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 18 പ്ലസിനുണ്ട് .എഡിജെ രവീഷ് നാഥാണ് ചിത്രത്തിന് തിരക്കഥ ഒതയ്യാറാക്കിയിരിക്കുന്നത്.അരുൺ ഡി. ജോസിന്റെ ആദ്യവും ഹിറ്റ് ചിത്രവുമായ ജോ ആൻഡ് ജോയിലെ പ്രധാന കഥാപാത്രങ്ങൾ വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാത്യു തോമസ്, ബിനു പപ്പു,രാജേഷ് മാധവൻ, നിഖില വിമൽ, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .ചിത്രത്തിലെ മാരന്റെ പെണ്ണല്ലേ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട് വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു.നിരവധിപ്പേരാണ് ഈ പാട്ട് ഒറ്റ ദിവസം കൊണ്ട് യൂടൂബിൽ ഈ വീഡിയോ കണ്ടത് .മദനോത്സവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് 18 പ്ലസിന് പാട്ടുകൾ തയ്യാറാക്കിയിരിക്കുന്നത് . യോഗി ശേഖർ പാടിയിരിക്കുന്ന പാട്ടിന്റെ വരികൾ വൈശാഖ് സുഗുണനാണ് എഴുതിയിരിക്കുന്നത്. കൊറിയോഗ്രാഫി ഷോബി പോൾ രാജിന്റേതാണ്. ഫലൂഡ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്‌ലിൻ പ്രേക്ഷകമനസ്സിൽ ഇടം നേടുന്നത് പിന്നീട് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം,ജോ ആൻഡ് ജോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.18 + എന്ന സിനിമയിലും നസ്‌ലിന് മികച്ച അഭിനയം കാഴ്ച്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.