മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ ട്രൈലർ റിലീസ് ഇന്ന് ; സച്ചിൻ പുറത്തിറക്കും

0
182

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ കളിക്കാരനെന്ന റെക്കോർഡിനുടമയായ വിഖ്യാത ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ ‘800’ ന്റെ ട്രൈലെർ ഇന്ന്, സെപ്റ്റംബർ 5 ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രകാശനം ചെയ്യും. മുംബൈയിൽ വെച്ച് നടക്കുന്ന ട്രൈലെർ ലോഞ്ച് ചടങ്ങിൽ സച്ചിൻ തെണ്ടുൽകറിനെ കൂടാതെ നിരവധി താരങ്ങളും പങ്കെടുക്കും.

 

ശ്രീലങ്കൻ ഓഫ്‌-സ്പിൻ ബൗളർ ആയ മുത്തയ്യ മുരളീധരൻ 2010 ഏപ്രിലിലായിരുന്നു കാരിയറിൽ 800 മത്തെ വിക്കറ്റ് നേടിയത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാക്കൾ ഇതിനു മുൻപ് പുറത്ത് വിട്ടിരുന്നു. കൂടാതെ ട്രൈലെർ അന്നൗൻസ് മെന്റ് എന്ന രീതിയിൽ ചിത്രത്തിനെ കുറിച്ചൊരു ചെറു വിഡിയോയും പങ്കു വെച്ചിട്ടുണ്ട്.

ട്രൈലെർ അനൗണ്സ്മെന്റ് ആരംഭിക്കുന്നത് മുത്തയ്യയുടെ കുട്ടിക്കാലത്ത് ‘സ്കൂൾബോയ് ക്രിക്കറ്റർ ഓഫ് ദ ഇയർ’ എന്ന പദവി നേടിയതിന്റെ ദൃശ്യങ്ങളോടെയാണ്. തുടർന്ന് വളർന്നു വലുതായി, സ്വന്തം കഴിവിലൂടെ പല പദവികളും നേടുന്നതായി കാണിക്കുന്നു. മുരളീധരൻ തന്റെ ബൗളിംഗ് ആക്ഷന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടപ്പോൾ നേരിട്ട മോശം സമയവും. 1996 ലെ ലോകകപ്പ് ട്രോഫി ശ്രീലങ്ക ഉയർത്തിയ നിമിഷവും, പാകിസ്ഥാനിൽ ശ്രീലങ്കൻ ടീം ആക്രമിക്കപ്പെട്ട അവസരവുമൊക്കെ ട്രൈലെർ അനൗൺസ്‌മെന്റ വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ മുത്തയ്യയായി സ്‌ക്രീനിലെത്തുന്ന മധുർ മിത്തലിന്റെ സിനിമയിലെ ലുക്കും വീഡിയോയിലുണ്ട്.

 


തിങ്കളാഴ്ച, മൂവി അനലിസ്റ്റ് തരൺ ആദർശ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ 800 സിനിമയുടെ പുതിയ ടീസർ പങ്കു വെച്ചിരുന്നു. കൂടാതെ ട്രെയിലർ ലോഞ്ച് ചടങ്ങിലേക്ക് സച്ചിൻ ടെണ്ടുൽക്കറെ ക്ഷണിച്ച കാര്യവും അദ്ദേഹം അറിയിച്ചു.
തെലുഗ്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാല് ഭാഷകളിലായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ റിലീസ് വിവരങ്ങളും ട്രെയ്ലറിന്റെ കൂടെ അന്നൗൻസ് ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്.

സ്ലം ഡോഗ് മില്യണയർ സിനിമയിലൂടെ സിനിമ പ്രേമികൾക്ക് സുപരിചിതനായ മധുർ മിത്തലാണ് മുത്തയ്യയുടെ വേഷം അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമ ലോകത്തെ മുതിർന്ന നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദിന്റെ ശ്രീദേവി മൂവീസാണ് സിനിമ നിർമ്മിക്കുന്നത്. എം എസ് ത്രിപതി സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജിബ്രാനാണ്. മഹിമ നമ്പ്യാർ മുരളിയുടെ ഭാര്യയായി സ്ക്രീനിലെത്തുമ്പോൾ നരേൻ, നാസർ, വേല രാംമൂർത്തി, റീഥ്വിക, വടിവുകുറഷി, അരുൾ ദാസ്, തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here