ആമീർ ഖാ​ന്റെ ‘സിത്താരെ സമീൻ പർ’ ചിത്രീകരണം പൂർത്തിയായി

0
70

മീര്‍ ഖാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സിത്താരെ സമീൻ പര്‍’. ആമിർ ഖാൻ തന്നെ നായകനായി 2007ൽ പുറത്തിറങ്ങിയ താരെ സമീൻ പര്‍ എന്ന സിനിമയുടെ മറ്റൊരു ഭാ​ഗമെന്നോണം ഇറങ്ങുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തി​ന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സംവിധായകൻ ആർ എസ് പ്രസന്നയാണ് ചിത്രീകരണം പൂർത്തിയായ വിശേഷം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൽ ആമീർ ഖാനൊപ്പം പ്രധാന വേഷം ചെയ്തിരിക്കുന്നത് തെന്നിന്ത്യൻ സിനിമകളിലൂടെ പ്രിയങ്കരിയായ ജനീലിയ ഡിസൂസയാണ്. ‘സിത്താരെ സമീൻ പര്‍’ ക്രിസ്‍മസ് റിലീസായി എത്തുമെന്നാണ് ഇതുവരെ പുറത്തുവരുന്ന റിപ്പോർട്ട്.

പുതിയ ചിത്രം പശ്ചാത്തലമാക്കിയിരിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണെന്നും വിവരമുണ്ട്. ‘താരെ സമീൻ പർ’ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത് നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയായിരുന്നു. ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരുന്നത് ആമിര്‍ ഖാനായിരുന്നു. തിരക്കഥ എഴുതിയത് അമോല്‍ ഗുപ്‍തയും ഛായാഗ്രാഹണം നിര്‍വഹിച്ചത് സേതുവും ആയിരുന്നു. ആമിർ ഖാൻ്റെ പ്രൊഡക്ഷൻ കമ്പനിയായ ആമിർ ഖാൻ ഫിലിംസ് എൽഎൽപിയുടെ (ലിമിറ്റഡ് ലയബലിറ്റി പാർട്ട്ണർഷിപ്പ്) പിന്തുണയുള്ള ചിത്രം കൂടിയാണ് സിത്താരെ സമീൻ പർ. മറ്റ് അഭിനേതാക്കളെ കുറിച്ച് ഇതുവരെ ഒരു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചിത്രത്തിൽ ശ്രദ്ധേയമായ താരങ്ങൾ തന്നെ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ആമിർ ഖാൻ സംവിധാനം നിർവഹിച്ച ‘താരേ സമീൻ പർ’ എന്ന ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രത്തിലെ നായകനായിരുന്നു ദർശീൽ. വളരെ ചെറിയ പ്രായത്തിൽ തന്നെ ബോളിവുഡിൽ അറിയപ്പെടുന്ന താരമായി മാറിയ ബാലതാരവുമായിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത ആ ചിത്രം വളരെയധികം നിരൂപക പ്രശംസ നേടിയിരുന്നു. ആമിർഖാൻ, ദർശീൽ സഫാരി കോംബോ അന്ന് വലിയ പ്രേക്ഷകസ്വീകാര്യതയും നേടി.

അതേസമയം, കരീന കപൂർ ഖാനൊപ്പം അഭിനയിച്ച ‘ലാൽ സിംഗ് ഛദ്ദ’യാണ് ആമീർ ഖാ​ന്റെ അവസാന തിയേറ്റർ റിലീസ് ചിത്രം. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കായാണ് ആ ചിത്രം എത്തിയത്. എന്നാൽ സിനിമ ബോക്‌സോഫീസിൽ ഒരു പരാജയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here