ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി നടന്‍ ബാല. മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ രണ്ടുപേര്‍ക്ക് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ.യുടെ അഭ്യര്‍ഥന പ്രകാരം നടന്‍ വീല്‍ച്ചെയര്‍ നല്‍കി. ഇവര്‍ സഹായം ആവശ്യപ്പെട്ട് എം.എല്‍.എ.യെ സമീപിച്ചിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നടന്‍ ബാല സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പുതിയ വീല്‍ച്ചെയറുകള്‍ പാലാരിവട്ടത്ത് ബാലയുടെ താമസസ്ഥലത്ത് എം.എല്‍.എ. ഇരുവരുടെയും ബന്ധുക്കള്‍ക്ക് കൈമാറി.
അതേസമയം, സംഗീത സംവിധായകന്‍ അല്‍ഫോന്‍സിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബാലയും. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് സംഗീത സംവിധായകനായ അല്‍ഫോന്‍സും ഞാനും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നുള്ള വിശേഷം നടന്‍ ബാല പങ്കുവെച്ചത്.
അടുത്ത സമയത്ത് തന്നെ ഏറ്റവും പുതിയ ചിത്രം ഞാന്‍ സംവിധാനം ചെയ്യുന്നു. സംവിധാനത്തിനൊടൊപ്പം ചിത്രം നിര്‍മ്മിക്കുകയും ചെയ്യുന്നു. ചിത്രത്തിനെക്കുറിച്ചുള്ള ഏറ്റവും അപ്ഡേഷന്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും നടന്‍ ബാല പറഞ്ഞു. പ്രശസ്തനായ സംഗീത സംവിധായകനും പാട്ടുകാരനുമായ അല്‍ഫോണ്‍സ് ജോസഫ് നിരവധി പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഇദ്ദേഹം ഈ സിനിമയില്‍ നമ്മളോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞു.
ഈ പടം നിങ്ങള്‍ ചെയ്യുമോയെന്നും, പടം ചെയ്യാമെന്നു പറയുന്നുണ്ട്. രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് വീഡിയോയില്‍ വന്ന് സംസാരിക്കുന്നത്. അതിനിടയില്‍ അല്‍ഫോന്‍സ് സാലറിയുടെ കാര്യം ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞപ്പോള്‍ കുറച്ച് കമ്മിയായിട്ട് പറയാനെന്നും പറഞ്ഞ് ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതൊരു പുതിയ പ്രഖ്യാപനമാണെന്നും ഒരിക്കലും ഇത് ലൈംടീ അല്ലെന്നും, ടിനിടോമും പിഷാരടിയും തീര്‍ച്ചയായും ഈ വീഡിയോ കാണണമെന്നും ബാലയുടെ വീഡിയോയുടെ കുറിപ്പില്‍ പ്രത്യേകം എഴുതിയിട്ടുമുണ്ട്.
അതേസമയം, അന്യഭാഷയില്‍ നിന്നെത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ബാല. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തിളങ്ങിയ ബാല ഓഫ് സ്‌ക്രീനിലും ആരാധകര്‍ക്ക് പ്രിയങ്കരനാണ്. തങ്ങളില്‍ ഒരാളായാണ് ബാലയെ മലയാളികള്‍ കാണുന്നത്.
അടുത്തിടെ കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ ബാലയോട് ആരാധകര്‍ക്കുള്ള സ്നേഹം കേരളം കണ്ടതാണ്. അതേസമയം വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് നടന്‍. നടന്റെ ഏത് വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വളരെ വേഗത്തിലാണ് വൈറലാവുന്നത്.
സിനിമ കുടുംബത്തിൽ ജനിച്ച ബാലയുടെ അച്ഛൻ ജയകുമാർ മുന്നൂറ്റമ്പതോളം സിനിമ,ഡോക്യുമെന്ററി,ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. തെലുങ്കിൽ 2002 ൽ ‘2 മച്ച്’ എന്ന സിനിമയിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച ബാല മലയാളത്തിൽ ബിഗ് ബി, പുതിയമുഖം, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഷഫീഖിന്റെ സന്തോഷമാണ് മലയാളത്തിൽ അവസാനം ചെയ്തിട്ടുള്ള സിനിമ. 2012 ൽ പുറത്തിറങ്ങിയ ഹിറ്റ്ലിസ്റ്റ് ആണ് ബാല സംവിധാനം ചെയ്തിട്ടുള്ള ആദ്യ സിനിമ.