നടൻ ദീപക് പരമ്പോൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇമ്പം. ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്കെത്തിച്ചേർന്ന വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് നടനിപ്പോൾ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ വിശേഷങ്ങൾ പങ്കുവെച്ചത് …..
“പേര് സൂചിപ്പിക്കുന്നതു പോലെ ലളിതമായൊരു സിനിമയാണ് ഇമ്പം. അതേ സമയം തന്നെ കുറേ കഥാപാത്രങ്ങളും അവരുടെ വൈകാരിക മുഹൂർത്തങ്ങളിലൂടെയെല്ലാം കടന്നു പോകുന്ന ഒരു സിനിമ കൂടിയാണ് ഇമ്പം. പ്രേക്ഷകര്ക്ക് ഇഷ്ടപെടുന്ന കഥാപാത്രങ്ങളുടെ വൈകാരിക പശ്ചാത്തലം പ്രേക്ഷകനിലേക്കു സന്നിവേശിപ്പിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്.
എന്റെ സുഹൃത്ത് കൂടിയായ ഈ സിനിമയുടെ സംവിധായകൻ ശ്രീജിത്തുമായി ചേർന്ന് ഏഴു വര്ഷങ്ങള്ക്കു മുൻപ് ഒരു സിനിമ ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. അന്ന് നടൻ ശ്രീനിവാസനും ചേർന്നുള്ള ഒരു സിനിമയായിരുന്നു മനസ്സിലുണ്ടായിരുന്നത്. അന്ന് ഒരുപാട് നിർമാതാക്കളെ ഒക്കെ കണ്ടിരുന്നെങ്കിലും ആ സിനിമയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് ഉണ്ടായിരുന്ന ജോലിയൊക്കെ ഉപേക്ഷിച്ച് കൊണ്ടാണ് സംവിധായകൻ ശ്രീജിത് സിനിമ മോഹവുമായി ഇറങ്ങി തിരിച്ചിരുന്നത്. കഴിഞ്ഞ ഏഴു വര്ഷത്തിനിടക്ക് എനിക്ക് സിനിമയിൽ വേഷങ്ങളൊക്കെ ചെയ്യാൻ സാധിച്ചിരുന്നു. ശ്രീജിത്ത് ആ കാലം കടന്നു എന്നുള്ളത് വലിയ അത്ഭുതമായി തന്നെയാണ് കാണുന്നത്. ഒടുവിൽ ഈ സിനിമയിലൂടെ ആ സ്വപ്നം സാധ്യമാവുകയാണ് ”
ലാലു അലക്‌സ്, ദീപക് പരമ്പോൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇമ്പം. ബംഗളുരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തിയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.
ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ്. ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്റ്റിയൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്‌സ്.: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്‌നേക്ക് പ്ലാന്റ് എൽ.എൽ.പി.