”ഒരു ചെറിയ വേഷത്തിന് വേണ്ടിയല്ല അദ്ദേഹം എന്നെ വിളിച്ചത്” ; പാൻ ഇന്ത്യൻ ചിത്രം ഗോസ്റ്റിനെക്കുറിച്ച് ജയറാം

0
292

ബീര്‍ബല്‍ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗോസ്റ്റിൽ എത്തിപ്പെട്ടതിനെക്കുറിച്ച് നടൻ ജയറാം. കോവിഡ് സമയത്താണ് ഗോസ്റ്റ് സിനിമയുടെ ഓഫർ വന്നതെന്നും ശിവരാജ് കുമാറിനോടൊപ്പമാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായെന്നും നടൻ പറയുന്നു.ഗോസ്റ് സിനിമയുടെ പ്രൊമോഷനിടെയാണ് നടൻ ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്.

നടന്റെ വാക്കുകൾ …….

”കോവിഡ് കാലത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ആലോചിച്ചിരുന്നു ഇനിയൊരു മലയാള സിനിമ ചെയ്യുകയാണെങ്കിൽ വളരെ നല്ലതെന്ന് തോന്നിയ സിനിമകൾ മാത്രമാണ് ചെയ്യുക എന്ന്.ആ സമയത്താണ് തെലുങ്കിൽ നിന്ന് ഇങ്ങനെയൊരു ഓഫർ എനിക്ക് വരുന്നത്.ഇടക്കിടക്ക് ശിവണ്ണയെ തൃശൂർ കല്യാൺ ജൂവല്ലേഴ്‌സിന്റെ നവരാത്രി ഫെസ്റ്റിവൽ സമയത്ത് കാണുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറയും എന്നാണ് നമ്മൾ ഒരു സിനിമ ചെയ്യുകയെന്ന്.അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ഗോസ്റ്റിലേക്കുള്ള ഓഫർ എനിക്ക് വരുന്നത്.ഒരു ചെറിയ വേഷത്തിന് വേണ്ടിയല്ല അദ്ദേഹം എന്നെ വിളിച്ചത്.ആ സിനിമ മുഴുവൻ ശിവണ്ണ വേഴ്‌സസ് ജയറാം അല്ലെങ്കിൽ ജയറാം വേഴ്‌സസ് ശിവണ്ണ എന്ന കാറ്റഗറിയിലാണ് പോകുന്നത്.Ghost Kannada Movie Release Date, Review, Ott, Story, Cast & Much More

ഒരുപാട് വിഷയങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുന്നുണ്ട്.ചേരുവകൾ ഉണ്ടെങ്കിലേ സിനിമ നന്നാക്കൂ എന്ന് പറഞ്ഞതുപോലെ സാധാരണ കാണുന്ന സിനിമകളെ ബ്രെക്ക് ചെയ്യുന്ന സിനിമയായിരിക്കും ഗോസ്റ്റ്.രണ്ട് മണിക്കൂർ 7 മിനിറ്റുകൊണ്ട് അടിച്ചുപൊളിക്കാൻ പറ്റുന്ന ഗ്യാങ്‌സ്റ്റർ സിനിമയാണ് ഇത്.അതുകൊണ്ട് തന്നെ ഏത് ഭാഷയിലും ഈ സിനിമ റീച് ആകും എന്ന കാര്യം ഉറപ്പാണ്.അത്തരം ഒരു സിനിമയിൽ തന്നെ ആദ്യമായി കന്നടയിൽ അഭിനയിക്കാൻ പറ്റിയതിൽ ഭാഗ്യമുണ്ട്.ശിവണ്ണയോട് നന്ദി പറയുന്നു. എന്നും ജയറാം പറയുന്നു.”

ഒക്ടോബർ 19 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ശിവരാജ് കുമാർ എത്തുന്നത്.ആക്ഷൻ ഹീസ്റ്റ് ത്രില്ലറായ ചിത്രത്തിന്റെ കലാ സംവിധാനം ‘കെജിഎഫ്’ ഫെയിം ശിവ കുമാര്‍ നിര്‍വഹിക്കുമ്പോള്‍ അര്‍ജുൻ ജന്യയാണ് ‘ഗോസ്റ്റി’ന്റെ സംഗീത സംവിധാനം ചെയ്യുന്നത്.ശ്രീനിയാണ് ‘ഗോസ്റ്റെ’ന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.Kannada director Sreeni on the movie 'Ghost' - The Hinduനെൽസൺ സംവിധാനം ചെയ്ത രജനികാന്ത് സിനിമ ജയിലറിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടനാണ് ശിവരാജ് കുമാർ.ജയിലർ സിനിമയിലെ ശിവരാജ് കുമാറിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നരസിംഹ എന്ന ഡോൺ കഥാപാത്രമായാണ് ശിവരാജ് കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ മാസ് രംഗങ്ങൾക്ക് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ലഭിച്ചത്. തിയറ്റർ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന തരത്തിലുള്ള മാസ് വരവാണ് ക്ലൈമാക്സിൽ അദ്ദേഹത്തിന്റേത്. കേരളത്തിൽ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിനു വമ്പൻ പ്രതികരണമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here