നടന്‍ ജോജു ഇനി സംവിധായകന്‍: ‘പണി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

0
133

ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍ ‘പണി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പണി’. തൃശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും എ.ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം.റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്‌നി ശ്രീധരന്‍, അഭയ ഹിരണ്‍മയി, സോന മറിയ എബ്രാഹാം, മെര്‍ലറ്റ് ആന്‍ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത് ശങ്കര്‍, രഞ്ജിത് വേലായുധന്‍, ബിറ്റോ ഡേവിസ്, റിനോഷ് ജോര്‍ജ്ജ്, ഇയാന്‍ & ഇവാന്‍, അന്‍ബു, രമേഷ് ഗിരിജ, ഡോണി ജോണ്‍സണ്‍, ബോബി കുര്യന്‍, ബിഗ് ബോസ് താരങ്ങളായ സാഗര്‍ & ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

പ്രശസ്ത സംവിധായകന്‍ വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയിയുടെതാണ് സംഗീതം. സൗണ്ട് ഡിസൈന്‍ & സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനിങ്: സന്തോഷ് രാമന്‍, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍: ജയന്‍ നമ്പ്യാര്‍, മിക്‌സ്: എം ആര്‍ രാധാകൃഷ്ണന്‍, മേക്കപ്പ്: എം ജി റോഷന്‍, സമീര്‍ ഷാം, കോസ്റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സ്റ്റണ്ട്: ദിനേശ് സുബ്രായന്‍, കൊറിയോഗ്രഫി: സന്ധ്യ മാസ്റ്റര്‍, ഷിജിത്, പാര്‍വതി മേനോന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യു, അസ്സോസിയേറ്റ് ഡയറക്ടര്‍: രതീഷ് പിള്ള, സഫര്‍ സനല്‍, നിഷാദ് ഹസ്സന്‍. വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പനി. കോ-പ്രൊഡക്ഷന്‍: വര്‍ക്കി ജോര്‍ജ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍: അഗ്‌നിവേശ് രഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ, പിആര്‍ഒ: ശബരി, വിഎഫ്എക്‌സ്: ലുമാ എഫ് എക്‌സ്, പ്രോമോ ഗ്രാഫിക്‌സ്: ശരത് വിനു, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഡിസൈന്‍സ്: ഓള്‍ഡ്മങ്ക്‌സ്.

അതേസമയം, ജോജു ജോര്‍ജിന്റെ കുടുംബ ചിത്രം പുലിമടയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പ്രശസ്ത സംവിധായകന്‍ എ.കെ. സാജനും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രത്തില്‍ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ‘പുലിമട’യില്‍ ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന ‘പുലിമട’ ഇന്‍ക്വിലാബ് സിനിമാസ്, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വയനാടായിരുന്നു പ്രധാനലൊക്കേഷന്‍.

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമാണ് പുലിമട. വിന്‍സന്റ് സ്‌കറിയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകന്‍ കൊണ്ടുപോവുക.

സംഗീതം -ഇഷാന്‍ ദേവ്, ഗാനരചന -റഫീഖ് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍, പശ്ചാത്തല സംഗീതം -അനില്‍ ജോണ്‍സണ്‍, എഡിറ്റര്‍ -എ കെ സാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വര്‍ക്കി ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജീവ് പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -വിനേഷ് ബംഗ്ലാന്‍, ആര്‍ട്ട് -ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് -ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം -സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ഹരീഷ് തെക്കേപ്പാട്ട്, സ്റ്റില്‍സ് -അനൂപ് ചാക്കോ, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് -ഓള്‍ഡ്മങ്ക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ, വിതരണം -ആന്‍ മെഗാ മീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here