‘എമ്പുരാന്റെ’ പ്രൊമൊ ഷൂട്ട് ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

0
632

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനാകുന്ന ‘എമ്പുരാൻ’. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്.’എമ്പുരാന്റെ’ പ്രൊമൊ ഷൂട്ട് തുടങ്ങുന്നുവെന്ന രീതിയിൽ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. എക്‌സിലൂടെയാണ് നടൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്നാണറിയില്ലെന്നും എമ്പുരാന്റെ പ്രോമോ ഉണ്ടാകില്ലെന്നും പൃഥ്വിരാജ് പറയുന്നു.

”എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ല. എന്തായാലും ‘എമ്പുരാന്’ പ്രൊമൊ ഉണ്ടാകില്ല. ഞങ്ങള്‍ ‘എമ്പുരാനെ’ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവിടും . ഈ മാസം തന്നെ പ്രഖ്യാപനം ഉണ്ടായിരിക്കും.എന്നായിരിക്കും ചിത്രീകരണം തുടങ്ങുക എന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിൽ ഉണ്ടായിരിക്കും.എമ്പുരാൻ എപ്പോഴാണ് ഷൂട്ടിംഗ് തുടങ്ങുക, എപ്പോള്‍ റിലീസിനെത്തും തുടങ്ങിയ ചോദ്യങ്ങൾ നിരന്തരമായി പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഉയർന്നിരുന്നു. ഇതിനിടയിലാണ് പ്രൊമൊ ഷൂട്ട് തുടങ്ങുന്നുവെന്ന രീതിയിൽ വാര്‍ത്തകള്‍ പ്രചരിച്ചത്.വാർത്തകൾ കൂടുതൽ പ്രക്യാഹരിക്കാൻ തുടങ്ങിയതോടെയാണ് നടൻ വിശദീകരണവുമായി രംഗത്ത് എത്തിയത്.

 

മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ രീതിയിലുള്ള ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളില്‍ കൂടി ഈ സിനിമയുടെ ചിത്രീകരണം നടക്കും.മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രം എന്ന ബഹുമതി നേടി എടുത്ത ചിത്രമാണ് ലൂസിഫര്‍.അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു നടന്നത്. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ മുൻപ് പറഞ്ഞിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here