നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് പിറന്നാള്‍

0
309

ടനും, സഹസംവിധായകനുമായ ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് പിറന്നാള്‍. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയിലാണ് അദ്ദേഹം ജനിച്ചത്. ഷൈനിനെ കുറിച്ച് പറഞ്ഞാല്‍, ഷെനിന്റെ അഭിനയ ജീവിതം അങ്ങനെ പെട്ടന്ന് ഒരു ദിവസം തുടങ്ങിയതല്ല. സംവിധാന സഹായിയായും, ചെറിയ വേഷങ്ങളിലൂടെയും ആയിരുന്നു ഷൈന്‍ തന്റെ സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് സ്വഭാവ നടനായി വില്ലനായി നായകനായി. ഇന്ന് മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച നടനെന്ന് ഷൈനിനെ വിശേഷിപ്പിക്കാം.

നമ്മള്‍ സിനിമയില്‍ കമലിനൊപ്പം സഹസംവിധായകനായി ആരംഭിച്ചു. അതിനു ശേഷം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. അതിനുശേഷം ഈ അടുത്ത കാലത്ത്, ചാപ്‌റ്റേഴ്‌സ്, അന്നയും റസൂലും, 5 സുന്ദരികള്‍,അരികില്‍ ഒരാള്‍, കാഞ്ചി, പകിട, ഹാങ്ങോവര്‍, കൊന്തയും പൂണുലും, മസാലാ റിപ്പബ്ലിക്, ഇതിഹാസ, ലൗ, ഓപ്പറേഷന്‍ ജാവ, അനു ഗ്രഹീതന്‍ ആന്റണി,ു കുറുപ്പ്, ഭീഷ്മര്‍വ്വം എന്നീ നിരവധി സിനിമകളില്‍ അസാധ്യ അഭിനയം കാഴ്ച വെച്ച നടനാണ് ഷൈന്‍.

എന്നാലും, ഫാന്റസി കോമഡി ചിത്രമായ ഇതിഹാസ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് പ്രേക്ഷകരുടെ മനസിലേക്കുയര്‍ന്നത്. വ്യത്യസ്ത വേഷമായത് കൊണ്ട് തന്നെ തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ഇതിഹാസയില്‍ തന്റെ സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയും ചെയ്തു ഷൈന്‍.

2014ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു ഇതിഹാസ. അതിനുശേഷം 2016ല്‍ കമ്മട്ടി പാടം എന്ന സിനിമയില്‍ പ്രതിനായകനായി അഭിനയിച്ചു. അതേ വര്‍ഷം ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ സുകു എന്ന കഥാപാത്രമൊന്നും മനസില്‍ നിന്ന് മായില്ല. 2017-ല്‍, ഗോധ , ടിയാന്‍ (2017), വര്‍ണ്ണത്തില്‍ ആശങ്ക (2017), പറവ (2017), കൂടാതെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അതിനുശേഷം 2018-ല്‍, മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല്‍ ചിത്രമായ ഹൂ എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായി അഭിനയിച്ചു.

2019-ല്‍ അദ്ദേഹം പ്രധാന വില്ലന്‍ ഇഷ്‌ക് (2019) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആല്‍വിന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
2019 ലെ സൈമ അവാര്‍ഡില്‍ ഈ ചിത്രത്തിന് ഒരു നെഗറ്റീവ് റോളില്‍ (മലയാളം) മികച്ച നടനായി അദ്ദേഹം അര്‍ഹനായി. അതേ വര്‍ഷം തന്നെ ഉണ്ട എന്ന ചിത്രത്തിലും ചാക്കോ അഭിനയിച്ചു.

2020-ല്‍ ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 2021-ല്‍ ഓപ്പറേഷന്‍ ജാവ (2021), വുള്‍ഫ് (2021) എന്നീ ചിത്രങ്ങളില്‍ പോലീസ് ഓഫീസറുടെ വേഷം ചെയ്തു. 2022-ല്‍ വെയില്‍ , ഭീഷ്മ പര്‍വ്വം , പട എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2022-ല്‍ ബീസ്റ്റ് എന്ന ആക്ഷന്‍ ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമാ വ്യവസായത്തിലേക്കും പ്രവേശിച്ചു.

അസാധ്യമായ അഭിനയത്തിന്റെ കാര്യത്തില്‍ ഷൈനിനെ വെല്ലാന്‍ വേറൊാരാളില്ലെന്ന് തന്നെ നിസംശയം പറയാം. കാരണം സിനിമയെ അത്രയേറെ സ്നേഹിക്കുന്ന ഒരു നടന്‍ തന്നെയാണ് ഷൈന്‍. നല്ല കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്യുക എന്നതാണ് താരത്തിന്റെ ആഗ്രഹം. ഷൈന്‍ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സംവിധാന സഹായിയായി നടക്കുമ്പോഴും സിനിമയില്‍ അഭിനയിക്കുകയായിരുന്നു ഷൈനിന്റെ ആഗ്രഹം. ക്യാമറയ്ക്ക് മുന്നില്‍ വരാത്തപ്പോഴും താരങ്ങളുടെ അഭിനയമായിരുന്നു നിരീക്ഷിച്ചിരുന്നത്. ഇപ്പോള്‍ ഷൈന്‍ എന്ന നടന്‍ മലയാള സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടുണ്ട്. ഇനിയും മികച്ച സിനിമകളിലൂടെ മുന്നേറുന്ന ഷൈനിന് പിറന്നാളാശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here