”ജയിലർ” മലയാളത്തിൽ എന്നെ പ്രിയങ്കരനാക്കി ; ശിവരാജ് കുമാർ

0
180

കെജിഎഫ്,കാന്താര തുടങ്ങിയ സിനിമകൾ പോലെ ഗോസ്റ്റും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന ഉറപ്പുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ശിവരാജ് കുമാർ. ജയിലർ സിനിമ ഇറങ്ങിയതിന് ശേഷമാണ് തനിക്ക് കേരളത്തിൽ ഇത്രയും സ്വീകാര്യത ലഭിച്ചതെന്നും അതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.

നടന്റെ വാക്കുകൾ ….

”കേരളത്തിൽ ഞാൻ ആദ്യമായല്ല വരുന്നത്.ഇരുപത്തിയഞ്ച് പ്രാവശ്യത്തോളം ഞാൻ ശബരിമലയിലേക്ക് പോകുവാനായി ഇവിടെ വന്നിട്ടുണ്ട് . മാത്രമല്ല ഷൂട്ടിങ്ങിനായി ഞാൻ അതിരപ്പള്ളിയിലും വന്നിട്ടുണ്ട്. കേരളത്തിലെ സ്ഥലങ്ങളും കേരളത്തിലെ ആളുകളെയും എനിക്ക് ഇഷ്ടമാണ്. ജയിലർ സിനിമ ഇറങ്ങിയതിന് ശേഷമാണ് എനിക്ക് കേരളത്തിൽ ഇത്രയും സ്വീകാര്യത ലഭിക്കാൻ തുടങ്ങിയത് . അതിൽ വലിയ സന്തോഷമുണ്ട്. കെജിഎഫും കാന്താരയും നിങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുപോലെ ഗോസ്റ്റും നിങ്ങൾക്കിഷ്ടപ്പെടും എന്ന കാര്യം ഉറപ്പാണ്.”Kannada director Sreeni on the movie 'Ghost' - The Hinduഅതേസമയം നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഗോസ്റ്റ്. ഒക്ടോബർ 19 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ശിവരാജ് കുമാർ എത്തുന്നത്. ആക്ഷൻ ഹീസ്റ്റ് ത്രില്ലറായ ചിത്രത്തിന്റെ കലാ സംവിധാനം ‘കെജിഎഫ്’ ഫെയിം ശിവ കുമാര്‍ നിര്‍വഹിക്കുമ്പോള്‍ അര്‍ജുൻ ജന്യയാണ് ‘ഗോസ്റ്റി’ന്റെ സംഗീത സംവിധാനം ചെയ്യുന്നത്. ശ്രീനിയാണ് ‘ഗോസ്റ്റെ’ന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . മാത്രമല്ല നടൻ ജയറാമിന്റെ ആദ്യ കന്നഡ സിനിമ കൂടിയാണ് ഗോസ്റ്റ്.Ghost Kannada Movie Release Date, Review, Ott, Story, Cast & Much Moreമലയാള സിനിമയിലെ നടന്മാരോടുള്ള സ്നേഹം നടൻ ശിവരാജ്‌കുമാർ തുറന്ന് പറഞ്ഞിരുന്നു . മോഹൻലാൽ കുടുംബ സുഹൃത്ത് ആണെന്നും നടൻ ദുൽഖർ സൽമാന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും ജയറാമിന് സഹോദരസ്ഥാനമാണെന്നുമാണ് നടൻ പറഞ്ഞത്.Shivarajkumar is the 'Original Gangster' in the teaser of Ghostനെൽസൺ സംവിധാനം ചെയ്ത രജനികാന്ത് സിനിമ ജയിലറിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടനാണ് ശിവരാജ് കുമാർ. ജയിലർ സിനിമയിലെ ശിവരാജ് കുമാറിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നരസിംഹ എന്ന ഡോൺ കഥാപാത്രമായാണ് ശിവരാജ് കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ മാസ് രംഗങ്ങൾക്ക് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ലഭിച്ചത്. തിയറ്റർ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന തരത്തിലുള്ള മാസ് വരവാണ് ക്ലൈമാക്സിൽ അദ്ദേഹത്തിന്റേത്. കേരളത്തിൽ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിനു വമ്പൻ പ്രതികരണമാണ് ലഭിച്ചത്.നടന്റെ പുതിയ ചിത്രത്തിനും വലിയ സ്വീകാര്യത ലഭിക്കുമെന്ന് തന്നെയാണ് ആരാധകർ പറയുന്നത്

 

LEAVE A REPLY

Please enter your comment!
Please enter your name here