സിനിമ താരങ്ങൾ എക്കാലത്തും പ്രേക്ഷകരുടെ ആരാധ്യ പുരുഷന്മാരാണ്. ഇത്തരത്തിലുള്ള താരാരാധനയുടെ വിവിധങ്ങളായ രൂപങ്ങൾ നാം കണ്ടിട്ടുണ്ട്. തിരശീലയിൽ കണ്ടു മറയുന്ന മുഖങ്ങൾ പ്രേക്ഷകർക്ക് പ്രിയപെട്ടതാകുന്നതിലും അവരോടു നമ്മുടെ സ്വന്തമായൊരാളെന്ന രീതിയിൽ സ്നേഹം പ്രകടിപ്പിക്കുന്നതുമായ നിരവധി സംഭവങ്ങൾ നമുക്കറിയാം. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ താരം സിദ്ധിഖ് വര്ഷങ്ങള്ക്കു മുൻപ് ഒരു പ്രേക്ഷകന് മറുപടിയായി താൻ അയച്ച കത്ത് സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചിരിക്കുകയാണ്.

നജീബ് മൂടാടി എന്നൊരാൾ മുപ്പത്തി മൂന്നു വര്ഷങ്ങള്ക്കു മുൻപാണ് നടൻ സിദ്ധീഖിന്റെ അഭിനയത്തെ പരാമര്ശിച്ചും ക്ഷേമം അന്വേഷിച്ചും കത്ത് അയച്ചിട്ടുള്ളത്. അതിന് അന്ന് നടൻ തിരിച്ചയച്ച കത്ത് ഇപ്പോൾ നടന്റെ ജന്മദിനത്തിന് നജീബ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ആ കത്താണ് നടനിപ്പോൾ തന്റെ ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്
ഫെസ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം,Siddique
“മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂദാദി എന്നൊരാൾ എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത് … ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നു ”
നിരവധി പേരാണ് സിദ്ധീക്കിന്റെ ഫെസ്ബൂക് പോസ്റ്റിനു പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇന്നലെ താരത്തിന്റെ ജന്മ ദിനം കൂടിയായതിനാൽ താരത്തിന് ആരാധകർ കമെന്റുകളിലൂടെ ജന്മദിനാശംസകൾ നേരുന്നുണ്ട്. കൂടാതെ മികച്ച കയ്യക്ഷരത്തിൽ എഴുതിയിട്ടുള്ള കത്ത് പങ്കു വെച്ചിട്ടുള്ളതിനാൽ നിരവധി പേർ താരത്തിന്റെ കയ്യക്ഷരത്തെ പുകഴ്ത്തിയും കമെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ ഇത്തരത്തിൽ തങ്ങൾക്കു പഴയ കാലത്ത് സിനിമ താരങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള കത്തുകളുടെയും ഓട്ടോഗ്രാഫ്കളുടെയും ഓർമകളും പങ്കു വെച്ചിട്ടുണ്ട്.

അതേസമയം ,ഇന്നലെ നടൻ സിദ്ധീഖിന്റെ ജന്മ ദിനമായിരുന്നു. 1962 ഒക്ടോബര് ഒന്നിന് ജനിച്ച സിദ്ധിഖിന് 62 വയസ്സ് പ്രായമുണ്ട്. മലയാളം , ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുള്ള സിദ്ധീഖ് മലയാളത്തിൽ മാത്രമായി 350 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

