ചിയാൻ വിക്രമിനെ നായകനാക്കി ആര്‍. എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ”സൂര്യപുത്ര കര്‍ണ”.ഇപ്പോൾ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസർ നൽകുന്ന സൂചന.
ഒരു യുദ്ധ രംഗമാണ് ടീസറില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത്.കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രമാണ് പ്രത്യക്ഷപ്പെടുന്നത്.മിഷ്റി മൂവീസ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ ചിത്രത്തിൻറെ ടീസർ കണ്ടുകഴിഞ്ഞു.കഴിഞ്ഞ ദിവസം വിക്രത്തിന്റെ ചിത്രത്തോടൊപ്പം സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍ എന്ന കുറിപ്പ് ആര്‍എസ് വിമല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.അതേസമയം വിക്രമിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ.പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമാണ് നായകനായി എത്തുന്നത്.19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്വർണ്ണം ഉൽപ്പാദിപ്പിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം വലിയ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് .
ജി വി പ്രകാശാണ് ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്യുന്നത് .മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് വിക്രമിന്റെതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രം. ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത് .പാ രഞ്ജിത്തിൻ്റെ സംവിധാനത്തിൽ കെജിഎഫിൻ്റെ കഥ തിരശീലയിൽ എത്തുമ്പോൾ വിക്രത്തിൻ്റെ മറ്റൊരു ചരിത്ര സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.മാത്രമല്ല ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ തന്‍റെ പുതിയ മേക്കോവറിലൂടെ ആരാധകരെ ചിയാന്‍ വിക്രം ഞെട്ടിച്ചിരുന്നത് . വിക്രം തന്‍റെ കഥാപാത്രങ്ങള്‍ക്കായി നടത്തുന്ന പരിശ്രമങ്ങള്‍ എല്ലായ്‌പ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. ‘തങ്കലാന്’ വേണ്ടിയുള്ള വിക്രമിന്‍റെ കഠിന പ്രയത്‌നം സോഷ്യല്‍ മീഡിയയിലടക്കം വൈറലായിട്ടുണ്ടായിരുന്നു .കഥാപാത്രങ്ങൾക്കായി ഇത്രയും ആത്മാർത്ഥതയോടെ മേക്ഓവർ ചെയ്യുന്ന മറ്റൊരു നടനില്ല എന്നാണ് ആരാധകരും ഒന്നടങ്കം പറയുന്നത് .വിക്രമിന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന പുതിയ ചിത്രത്തിനായി പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്. വിക്രമിന്‍റെ 61ാമത് ചിത്രം എന്ന പ്രത്യേകതയും തങ്കലാനുണ്ട് .2024 ലാണ് ചിത്രം റിലീസ് ചെയ്യുക