ലോകേഷ് കനകരാജ് ചിത്രം ലിയോ കാണുന്നതിനായി തിയറ്ററിലെത്തി സിനിമയിലെ നായിക തൃഷ.ചെന്നൈയിലെ ഫാൻസ് ഫോർട്ട് രോഹിണി തിയറ്ററിലാണ് തൃഷ സിനിമ കാണുന്നതിനായി എത്തിച്ചേർന്നത്. സുഹൃത്തുക്കളോടൊപ്പം തിയറ്ററിൽ എത്തിയ നടി സിനിമ കണ്ടതിന് ശേഷം ഏറെ നേരം ആരാധകർക്കൊപ്പം ചെലവഴിച്ചാണ് തിരികെ പോയത്.
Leo actress @trishtrashers at the all new #FansFortRohini Main screen to celebrate #Leo with fans.
PC – @jefferyjoshua pic.twitter.com/yAriVKCese
— Rohini SilverScreens (@RohiniSilverScr) October 19, 2023
നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്.ചിത്രത്തിൽ വിജയ്‍യുടെ ഭാര്യയായി എത്തുന്ന തൃഷയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്.
ആരാധകരെ ആവേശത്തിലാക്കികൊണ്ട് ലിയോയിലെ തൃഷയുടെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങിയത്.കണ്ണുകളിൽ ഭയവും ഞെട്ടലും രക്തം ചിതറുന്ന ചുറ്റുപാടും കത്തിയും ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പോസ്റ്റർ. ഈ പോസ്റ്റർ നിമിഷ നേരംകൊണ്ടാണ് സോസഹൈൽ മീഡിയയിൽ വൈറൽ ആയി മാറിയത്.
ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ചിത്രത്തിലെ മാസ്സ് സീനുകൾക്കും ആക്ഷൻ രംഗങ്ങൾക്കും ഡയലോഗുകൾക്കും മികച്ച അഭിപ്രായമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.ഭൂരിപക്ഷവും വിജയ്‌യുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്ന കാഴ്ചയാണ് തിയറ്ററുകളിൽ.തിയറ്ററിനെ പൂരപ്പറമ്പാക്കിയ ആവേശമാണ് പ്രേക്ഷകർക്കുണ്ടായിരുന്നത്. ഒരേസമയം കുടുംബചിത്രമെന്നും ആക്ഷൻ ചിത്രമെന്നും ലിയോയെ വിശേഷിപ്പിക്കുന്നുണ്ട്.വൻ സസ്പെൻസിലാണ് ചിത്രത്തിൻറെ ആദ്യ പകുതി തുടങ്ങുന്നതെന്നും ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് നൽകുന്നത് വേറെ ലെവൽ ഹൈപ്പാണെന്നുമാണ് ആരാധകർ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ പല സമയങ്ങളിലായാണ് ലോകേഷ് കനകരാജ് ചിത്രം ലിയോആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്.ലിയോയുടെ ആദ്യ ഷോ നടന്നത് ഗുജറാത്തിലെ ഗാന്ധിനഗറിലെ സെയ്ന്‍ലൈറ്റ് സിനിമാസില്‍ അര്‍ധരാത്രി 12.05 നാണ്.ഇവിടെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റ് പോയത്.പന്ത്രണ്ട് മണിക്ക് തുടങ്ങുന്ന ഷോ’ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴിഞ്ഞത്.മാത്രമല്ല ലിയോയുടെ ആദ്യ പ്രതികരണങ്ങൾ വന്നതും ഗുജറാത്തിൽ നിന്ന് തന്നെയാണ്.ആദ്യമായാണ് ഒരു ചിത്രത്തിൻറെ റിലീസ് അർദ്ധരാത്രിക്ക് നടക്കുന്നത്.തുടക്കം മുതൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യത കൊണ്ടാണ് ആദ്യ ഷോ അർദ്ധരാത്രിയിൽ നടന്നതെന്നാണ് വിവരങ്ങൾ.