അഞ്ച് നിലകളുള്ള ഗ്ലാസ് സെറ്റ്  ; അദിവി ശേഷിന്റെ സ്പൈ ത്രില്ലർ ചിത്രം ‘ജി2’ ഒരുങ്ങുന്നത് വൻ കാൻവാസിൽ

0
315

വിനയ് കുമാർ സിരിഗിനീഡി സംവിധാനം ചെയ്യുന്ന ആക്ഷൻ സ്പൈ ത്രില്ലർ ചിത്രമാണ് ‘ജി2’.അദിവി ശേഷ് നായകനായെത്തുന്ന ചിത്രത്തിൻറെ ചിത്രീകരണം  ഹൈദരാബാദിൽ  പുരോഗമിക്കുകയാണ്.അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങുന്ന  ചിത്രത്തിന്റെ ഷൂട്ടിംങ്ങിനായി 5 നിലകളുള്ള ഒരു ഗ്ലാസ് സെറ്റാണ് നിർമ്മിച്ചിരിക്കുന്നത്.ഇത്രയും നിലകളുള്ള ഗ്ലാസ് സെറ്റ് പൊതുവെ ഇന്റർനാഷ്ണൽ ലെവലിലാണ് ഉപയോഗിക്കാറുള്ളത്.രാജ്യത്തിന് വേണ്ടി പോരാടുന്ന ചാരന്റെ കഥ പറയുന്ന ചിത്രത്തിൽ ബനിത സന്ധുവാണ് നായിക.പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് കുമാർ സിരിഗിനീഡിയാണ് സംവിധായകൻ. പിആർഒ: ശബരി. G2 1st Look: Sesh Appears Intense As Spy

അതേസമയം പ്രഭാസും പ്രിത്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സലാർ .കെജിഎഫ് സീരിസുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന നിലയ്‌ക്കാണ് ആരാധകർ സലാറിനായി കാത്തിരിക്കുന്നത്.തെന്നിന്ത്യൻ ആക്ഷൻ സൂപ്പർ സ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ പൃഥ്വിരാജും ചിത്രത്തിൽ ഒരുമിച്ചെത്തുന്നു എന്നതും ചിത്രത്തിന് ഹൈപ്പ് നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ട്രെയിലർ പുറത്തെത്തിയിരുന്നു.ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സലാർ ട്രെയിലർ പുറത്തെത്തിയത്. മൂന്ന് മിനിറ്റ് 47 സെക്കന്റുള്ള ട്രെയിലർ പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയന്സായിരിക്കും സമ്മാനിക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് പുറത്ത് എത്തിയിരിക്കുന്നത്. ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പ്രധാനമായും പറഞ്ഞുവെക്കുന്നത് . സൗഹൃദം പ്രമേയമാക്കുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്.ഡിസംബർ 22 ന് പുറത്തെത്തുന്ന ‘സലാർ: പാർട്ട് വൺ: സീസ് ഫയറിൽ പ്രഭാസും പ്രിത്വിരാജും തമ്മിലുള്ള സൗഹൃദവും സംഭവവികാസങ്ങളുമാണ് പറഞ്ഞുവെക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.അത്തരത്തിൽ നോക്കുമ്പോൾ രണ്ടാം ഭാഗം ഇരുവരും ശത്രുക്കൾ ആകുന്നതുമായി ബന്ധപ്പെട്ടായിരിക്കും മുൻപോട്ട് പോവുക.Adivi Sesh Teases Fans As He Gives A Sneak Peek Into His Upcoming Film  'Goodachari Sequel', Excited Much?

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്‍റെ സാന്നിധ്യമാണ് ‘സലാറി’ന്‍റെ മറ്റൊരു പ്രധാന ആകർഷണം. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് താരം എത്തുകയെന്നാണ് റിപ്പോർട്ടുകൾ . നായകനെ വിറപ്പിക്കുന്ന ‘വരധരാജ മന്നാർ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന കാരക്‌ടർ പോസ്റ്ററുകളെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.തെന്നിന്ത്യൻ ആക്ഷൻ സൂപ്പർ സ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ പൃഥ്വിരാജും ഒന്നിക്കുമ്പോൾ തിരശീലയിൽ വിരിയുക തീപാറുന്ന ദൃശ്യവിസ്‌മയം ആയിരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

 

LEAVE A REPLY

Please enter your comment!
Please enter your name here