തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് അജിത്ത്. അടുത്തടുത്ത് ചിത്രങ്ങൾ ചെയ്യാത്തതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രത്തിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകർ അത്രയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വിടാമുയർച്ചിക്കായാണ്. സംവിധാനം നിർവ്വഹിക്കുന്നത് മഗിഴ് തിരുമേനി ആണ്. അജിത്ത് നായകനായ ‘വിഡാ മുയര്‍ച്ചി’ സിനിമയുടെ ചിത്രീകരണം അൽപ്പം നീണ്ടുപോയിരുന്നു. എന്നാൽ നിലവില്‍ അസര്‍ബെയ്‍ജാനില്‍ അജിത്ത് കുമാര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് വിവരങ്ങൾ. അടുത്തിടെ താരത്തിന്റെ മാനേജർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ചിത്രീകരണത്തിന്റെ ചില വീഡിയോകൾ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് അതെല്ലാം നോക്കിക്കാണുന്നത്.
The big update #vidaamuyarchi shoot resumes in #Azerbaijan.pic.twitter.com/sEw3B8kJKc
#AjithKumar #MagizhThirumeni @LycaProductions #Subaskaran @gkmtamilkumaran @SureshChandraa@trishtrashers @akarjunofficial@anirudhofficial @ReginaCassandra @Aravoffl #OmPrakash @DoneChannel1…
— Ramesh Bala (@rameshlaus) June 24, 2024
അജിത്തിന്റെ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് ഇതിനോടകം വന്ന റിപ്പോര്‍ട്ട്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം വിടാമുയർച്ചിയിൽ തൃഷയാണ് നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ അവസാനത്തെ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നത് എന്നാണ് പറയുന്നത്.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവ് എന്ന ചിത്രമാണ് ഏറ്റവും അവസാനമായി തീയേറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തിയത്. ആ ചിത്രം മികച്ച വിജയമായി മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. തുനിവിന്റെ സംവിധാനം നിർവ്വഹിച്ചത് എച്ച് വിനോദായിരുന്നു. ഒരു ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.
ഹിറ്റ്‍ മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. സുധ കൊങ്കര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന സൂചനകൾ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് ‘കുരുതി ആട്ട’ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച സംവിധായകൻ ആണ്. സംവിധായകനായി ഉള്ള ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം ‘തോട്ടക്കള്‍’ ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ ഒട്ടനവധി അജിത്ത് റെഫറൻസുകൾ ഉള്ളതിനാലാണ് അത്തരം ഒരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത് എന്നാണ് പറയുന്നത്.