ഞാന്‍ സീരിയസ് റോളുകള്‍ ചെയ്യുന്നതിന്റെ കാരണം ഇതാണെന്ന് വെളിപ്പെടുത്തി അജുവര്‍ഗ്ഗീസ്. നദികളില്‍ സുന്ദരി യമുനയുടെ വാര്‍ത്താ സമ്മേളനത്തിലാണ് അജു ഇക്കാര്യം പറഞ്ഞത്. കോവിഡ് സമയത്താണ് ഇനിയങ്ങോട്ട് എന്ത് തരം കഥാപാത്രങ്ങള്‍ ചെയ്യണം എന്നൊരു തീരുമാനമെടുത്തത്. ആ തീരുമാനത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്ന് താരം പറഞ്ഞു.
ധ്യാന്‍ പറഞ്ഞ വാക്കുകള്‍
എനിക്ക് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്നത് കോമഡി വേഷങ്ങളാണ്. കോവിഡിന് ശേഷമാണ് അതിനൊരു മാറ്റം ഞാന്‍ തന്നെ കൊണ്ടുവന്നത്. ടൈപ്പ് കാസ്റ്റ് ആകുന്നു എന്ന് ഒരുപാട് പേര്‍ പറഞ്ഞു. ആദ്യമെനിക്ക് മനസിലായില്ല. അതിന് ശേഷം അതൊന്നു മാറ്റണം എന്ന് എനിക്ക് തോന്നി. കോവിഡ് വന്നപ്പോള്‍ നമുക്കെല്ലാവര്‍ക്കും നമ്മളെ കുറിച്ച് തന്നെ ചിന്തിച്ചു നോക്കാന്‍ സമയം കിട്ടി. ആ സമയത്ത് എല്ലാവരും ബോറടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇനിയങ്ങോട്ട് എന്ത് തരം കഥാപാത്രങ്ങള്‍ ചെയ്യണം എന്നൊരു തീരുമാനമെടുത്തത്.

നമ്മള്‍ അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ല അങ്ങനെയുള്ള കഥാപാത്രങ്ങള്‍ തേടി എത്തണം. പക്ഷേ ഈ കഴിഞ്ഞ മൂന്നുവര്‍ഷം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തി. എല്ലാം സീരിയസ് എന്നു പറയാന്‍ പറ്റില്ല, പക്ഷേ ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു. ഇനി ഇത് ടൈപ്പ് കാസ്റ്റ് ആയി ബോറടിക്കട്ടെ, അപ്പോള്‍ അവര്‍ പറയും മറ്റൊരു രീതിയില്‍ ചെയ്യാന്‍. അതുവരെ ഇങ്ങനെ പോകാം എന്നാണ് ഞാനിപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്. കാരണം നമുക്ക് അങ്ങനെ കാത്തിരിക്കുമ്പോള്‍ ഒന്നും കിട്ടില്ല വരുന്നതെന്താണോ അത് ചെയ്യുക.

ഒരുപാട് പേര്‍ തള്ളിക്കളഞ്ഞ കഥാപാത്രങ്ങളെ ആയിരിക്കും ചിലപ്പോള്‍ ഞങ്ങള്‍ക്കൊക്കെ കിട്ടുന്നത്. ഏതൊരു വ്യക്തിയും ഒരു സിനിമ എഴുതുമ്പോള്‍ ഏറ്റവും വിലപിടിപ്പുള്ള നടന്മാരെയേ തിരഞ്ഞെടുക്കൂ. അങ്ങനെയുള്ള താരങ്ങളെ പെട്ടെന്ന് കിട്ടാതെ വരുമ്പോള്‍ അടുത്ത ഓപ്ഷനിലേക്ക് പോകും. അങ്ങനെ പല ഓപ്ഷനുകള്‍ കഴിഞ്ഞിട്ട് വരുന്ന ഓപ്ഷന്‍ ആയിരിക്കും ചിലപ്പോള്‍ ഞങ്ങള്‍. ആരുമില്ലാത്തവര്‍ക്ക് അവസാന ആശ്രയം. ഒരു പാരലല്‍ ഇന്‍ഡസ്ടിയായിട്ടാണ് ജോലി ചെയ്യുന്നത്.
അതേസമയം,ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ നായകന്മാരാകുന്ന ‘നദികളില്‍ സുന്ദരി യമുന’ ട്രെയിലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ്. കണ്ടത്തില്‍ കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസുമാണ് ചിത്രത്തിലെ നായകന്‍മാരായി എത്തുന്നത്.

സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.
സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി റൈറ്റ്‌സ് പ്രമുഖ ഒടിടി കമ്പനിയായ ഒഞ ഛഠഠയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട് ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, പ്രമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്.

