ബിഗ്‌ബോസില്‍ എന്നെ പുറത്താക്കാനാഗ്രഹിച്ച മന്ത്രി സുഖമായി ജീവിച്ചോട്ടെയെന്ന് അഖില്‍ മാരാര്‍

0
581

ബിഗ്‌ബോസില്‍ മറ്റൊരാളെ വിജയിപ്പിക്കാന്‍ ഒരു മന്ത്രി ഇടപെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ലെന്ന് അഖില്‍ മാരാര്‍. മൂവിവേള്‍ഡ് മീഡിയയുമായി സംയുക്തമായി നടത്തിയ ദുബായിലെ ഫാന്‍സ് ഫാമിലി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖില്‍ മാരാര്‍. ബിഗ്‌ബോസില്‍ ഇടപെട്ട മന്ത്രി സുഖമായി ജീവിച്ചോട്ടെയെന്നും അഖില്‍ പറഞ്ഞു.

അഖില്‍ മാരാറിന്റെ വാക്കുകള്‍…

എന്നെ പുറത്താക്കാന്‍ ഒരു മന്ത്രി ഇടപെട്ടിരുന്നു. എനിക്ക് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല. എനിക്ക് ആരെയും പേടിയുണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോള്‍ സുഖമായി ജീവിച്ചോട്ടെയെന്ന് വിചാരിച്ചാണ്. അതേസമയം, ബിഗ് ബോസ് വിജയിയായതിന് ശേഷം അഖില്‍ മാരാര്‍ മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു മന്ത്രി ഇടപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ആ മന്ത്രിയുടെ പേര് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്നും അഖില്‍ പറഞ്ഞിരുന്നു.

അതേസമയം, ബിഗ്ബോസ് മലയാളം സീസണ്‍ അഞ്ചിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് അഖില്‍ മാരാര്‍. പ്രേക്ഷകര്‍ അത്രയും ആകാംഷയോടെ കണ്ടിരുന്ന ബിഗ്ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലെ വിജയി കൂടിയാണദ്ദേഹം. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനും , എഴുത്തുകാരനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരുടെ പിറന്നാളാണ് സെപ്തംബര്‍ 7 ന്. അതിനോടനുബന്ധിച്ച് സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോയിലാണ് അഖില്‍ പങ്കെടുത്തത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഫൗണ്ടര്‍ ഡയറക്ടര്‍ ആയ ഫൈസല്‍ എ കെയും അഖില്‍ മാരാരുമാണ് പരിപാടിയിലെ മുഖ്യ വ്യക്തികള്‍. മൂവീ വേള്‍ഡ് മീഡിയയിലൂടെയായിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്തത്.മാരാരുടെ പിറന്നാളിനോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിരവധി ആരാധര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഗ്രാന്‍ഡ് മെര്‍ക്കുറി ഹോട്ടല്‍ ആന്‍ഡ് റെസിഡെന്‍സില്‍ വെച്ചാണ് പരിപാടി നടന്നത്. മൈജി ആണ് പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍, ഒപ്പം നീതൂസ് അക്കാദമി , എമിറേറ്റ്‌സ് ഫാസ്‌റ് ബിസിനസ് സര്‍വീസ് , ബീഫര്‍ബ് തുടങ്ങിയവരാണ് സ്‌പോണ്‍സേര്‍സ്. ഓസ്‌കാര്‍ ഇവന്റസ് ആന്‍ഡ് പ്രൊഡക്ഷന്‍സ് ദുബായ് ആണ് പരിപാടിയുടെ എല്ലാ സജ്ജീകരണങ്ങളും നടത്തുന്നത്.

നിരവധി വെല്ലുവിളികള്‍ നേരിട്ടതിനൊടുവിലാണ് ബിഗ്ബോസ് വീട്ടിനുള്ളില്‍നിന്നും വിജയിയായി അദ്ദേഹം മലയാളി മനസുകള്‍ക്കുള്ളിലേക്കെത്തിയത്. ബിഗ്ബോസിന് പുറത്തിറങ്ങിയശേഷം അഖില്‍ മാരാര്‍ക്ക് വലിയ സ്വീകരണമാണ് മലയാളികളില്‍നിന്നും ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലെല്ലാം വളരെ സജീവമാണ് മാരാര്‍. അതുകൊണ്ടുതന്നെ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തില്‍ ഇതുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്ന് അഖില്‍ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.

ബിഗ്ബോസിന്റെ ആരംഭം മുതല്‍ തന്നെ എല്ലാ ഗെയിമുകളിലും മുന്നിട്ട് നിന്നത് മാരാരായിരുന്നു. കൃത്യമായി ഗെയിമുകളെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് അഖില്‍ ബിഗ്‌ബോസ് വീട്ടിനുള്ളില്‍ മുന്നേറിയത്. എന്നാല്‍ ടിക്കറ്റ് ടു ഫിനാലെ റൗണ്ടില്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് വലിയ വിമര്‍ശനങ്ങള്‍ എല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും, ടിക്കറ്റ് ടു ഫിനാലയിലെ ഒരു ടാസ്‌കില്‍ സെക്കന്റുകള്‍ കൊണ്ട് വിജയം നേടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here