പിണറായിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള വ്യത്യാസമിതാണെന്ന് തുറന്ന് പറഞ്ഞ് അഖില്‍ മാരാര്‍. ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവ് വിന്നര്‍ അഖില്‍ മാറിന്റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി നടത്തിയ ഫാന്‍സ് ഫാമിലി ഷോയിലായിരുന്നു അഖില്‍മാരാര്‍ ഇക്കാര്യം പറഞ്ഞത്.ഇവിടെ എന്ത് ജനപത്യമാണ് ഉള്ളത്. രാജഭരണമായി മാറിയില്ലേ ഇവിടെ. ഈ സിസ്റ്റം മാറണമെന്നും അഖില്‍ പറഞ്ഞു.
അഖില്‍മാരാറിന്റെ വാക്കുകള്‍..
യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടാന്‍ സംസാരിക്കുന്നതും രണ്ടും രണ്ടാണ്. അതുപോലെ കുറച്ച് മുന്‍പ് ഒരു എംഎല്‍എ പബ്ലിക്കായി പറഞ്ഞ കാര്യമാണ് മുഖ്യമന്ത്രിയെ കാണാന്‍ കഴിയുന്നില്ലെന്ന്.പടിയിറങ്ങി പോയ ഉമ്മന്‍ ചാണ്ടിയെ പുറകെ പോയി പിടിച്ചുവെച്ച് എനിക്ക് ഒപ്പ് ഇടീപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒപ്പ് ഇടിപ്പിച്ചിട്ടുണ്ട്.
പടിയിറങ്ങിയ ഉമ്മന്‍ ചാണ്ടിയെ പുറകെ പോയി പിടിച്ചുവെച്ച് എനിക്ക് ഒപ്പ് ഇടീപ്പിക്കാം. അത് ശെരിയോ എന്നുള്ളതല്ല. അത് നല്ലതാകണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യം ജനങ്ങളുടെ നന്മയാണ്. പിന്നെ എന്ത് കൊണ്ടാണ് വ്യത്യസ്ത പാര്‍ട്ടികള്‍ ഉണ്ടാകുന്നത്. എല്ലാവരുടെയും ആഗ്രഹം ജനങ്ങളെ രക്ഷിക്കുക എന്നതാണ്. എല്ലാവരുടെയും ആഗ്രഹം ഒന്നാണെങ്കില്‍ ഒരു പാര്‍ട്ടി മാത്രമേ ഉണ്ടാവുകയുള്ളു. ഒരു നൂറ്റിയന്‍പത് ആളുകളില്‍ അഞ്ച് പാര്‍ട്ടി ഉണ്ടാവണമെങ്കില്‍ അഞ്ച് പേര്‍ക്കും വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തങ്ങളായ താല്പര്യങ്ങളും ഉണ്ടാകും.
അതായത് ഒരു ഇടതുപക്ഷ അനുഭാവിയെ സംരക്ഷിക്കുക എന്നുള്ളത് തന്നെയാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ നയം. ഇത് തന്നെയാണ് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും നയം. എതിര്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എനിക്ക് ഇഷ്ടമാണ്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഇപ്പോഴും നല്ലതാണ്. എങ്കില്‍ മാത്രമേ ഒരു നല്ല ഉത്തരം ഉണ്ടാവുകയുള്ളു. എനിക്ക് ഈഗോയില്ല. ഞാന്‍ അങ്ങനെയല്ല സംസാരിക്കാറുള്ളത്. ഞാന്‍ സംസാരിക്കുന്ന വിഷയത്തില്‍ എനിക്ക് ശരികള്‍ കൊണ്ട് വരണമെങ്കില്‍ ചോദ്യങ്ങള്‍ ക്രിയാത്മകമായ വിമര്‍ശനം ആയിരിക്കണം.
അതേസമയം, ഒരു സിപിഎം എംഎല്‍എയുടെ അടുത്ത് നമ്മള്‍ പോയി ഒരു കാര്യം സംസാരിക്കണമെങ്കില്‍ ബ്രാഞ്ച് സെക്രട്ടറി,ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയുടെയെല്ലാം കത്തുണ്ടെങ്കില്‍ മാത്രമേ മുകളിലേക്ക് മുകളിലേക്ക് പോകാന്‍ കഴിയുകയുള്ളു. ജനാധിപത്യം കൂടുതലായുള്ള ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി കോണ്‍ഗ്രസാണ്.
സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ട്. പക്ഷെ ഇന്ന് അതും സാധ്യമല്ല. പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ പുറത്താക്കും. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശരികളെ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്”