സിനിമക്കാരെല്ലാവരും റിവ്യുവിനെതിരെ നട്ടെല്ല് നിവര്‍ത്തി പ്രതികരിക്കണം: ഉബൈനി

0
177

ട്ടെല്ല് നിവര്‍ത്തി രാഷ്ട്രീയക്കാരും വ്യക്തികളും മതങ്ങളും വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിക്കണമെന്ന് ഉബൈനി. റാഹേല്‍ മകന്‍ കോരയുടെ വാര്‍ത്തസമ്മേളനത്തിലാണ് സിനിമയുടെ റിവ്യുവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഉബെനിയോടൊപ്പം സുഹൃത്തുക്കളായ അഡ്വ രാംകുമാറും, അഡ്വ. അഭിറാമും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഉബൈനിയും അഡ്വ രാംകുമാറും പറഞ്ഞ വാക്കുകള്‍

കേന്ദ്രഗനവണ്‍മെന്റിലും സംസ്ഥാന ഗവണ്‍മെന്റിലും ഒരു മോണിറ്ററിംഗ് സെല്ലുണ്ടാകുന്നു. സൈബര്‍ മേഖലയില്‍ ഇങ്ങനെയുള്ള പരാതികള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് കൃത്യമായി ഐഡന്റിഫൈ ചെയ്യാനുള്ള ഒരു സിസ്റ്റമാറ്റിക്ക് സംവിധാനം ഉണ്ടാകണമെന്ന് കോടതിയോട് പറഞ്ഞിട്ടുണ്ട്. അതുകോടതി പരിഹരിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്. നിങ്ങള്‍ എന്തുകൊണ്ട് പരാതി നല്‍കാന്‍ വൈകിയതെന്താണെന്നാണ് കോടതി വഴക്ക് പറയുകയാണ് ചെയ്തത്. നിങ്ങള്‍ എന്തു കൊണ്ടാണ് താമസിച്ചത്, കോടതിയെ ചൂണ്ടികാണിക്കണ്ടെ? കോടതി ഒരിക്കലും നേരിട്ട് വന്ന് പരാതിയെടുക്കില്ല.

കഴിഞ്ഞ ദിവസം ഡിജിപിയുടെ സര്‍ക്കുലര്‍ വന്നു. സൈബര്‍പൊലീസില്‍ പരാതി കൂടുതലാണ്. സാധാരണ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ അവിടെ നിന്നും സൈബര്‍ സെല്ലിലേക്ക് കേസ് കൊടുക്കുന്നതും നടപടികളെടുക്കുന്നത്. ഇപ്പോള്‍ അത് പാടില്ലെന്നും, അധികാരമുള്ള എസ് എച്ച് ഒയ്ക്ക് അധികാമുള്ള രീതിയില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ നാലുകേസുകള്‍ നല്‍കിയതില്‍, രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള എല്ലാം പൊലീസ് സ്റ്റേഷനുകളിലും ഒരു കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, സോഷ്യല്‍മീഡിയ ട്രോളായിട്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ട്രോളായിട്ടല്ല നില്‍ക്കുന്നത്. വ്യക്തിഹത്യയ്ക്കായി മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യുന്നത്. നട്ടെല്ല് നിവര്‍ത്തി രാഷ്ട്രീയക്കാരും വ്യക്തികളും മതങ്ങളും വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിക്കണം.

അതേസമയം,കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേല്‍ മകന്‍ കോര’ തീയേറ്ററിലെത്തി. ഒക്ടോബര്‍ പതിമൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഷാജി കെ. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്റേയും അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.

നര്‍മ്മവും ബന്ധങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടെയിനറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ആന്‍സണ്‍ പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മെറിന്‍ ഫിലിപ്പ് നായികയാകുന്നു. റാഹേല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്. വിജയകുമാര്‍, അല്‍ത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷു, അയോധ്യാ ശിവന്‍, ഹൈദരാലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍, മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ ജോബി എടത്വ. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റിംഗ് അബു താഹിര്‍, കലാസംവിധാനം വിനേഷ് കണ്ണന്‍, പ്രൊഡക്ഷന്‍ മാനേജേഴ്സ് -ഹരീഷ് കോട്ട വട്ടം, നസ്റുദ്ദീന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here