സിനിമയില്‍ പത്ത് ദിവസമാണ് കാണിച്ചതെങ്കിലും യഥാര്‍ത്ഥ സംഭവം 16ദിവസം: കണ്ണൂര്‍ സ്‌ക്വാഡിലെ ജോര്‍ജ്ജ് പറയുന്നു

0
238

ണ്ണൂര്‍ സ്‌ക്വാഡില്‍ പത്ത് ദിവസമാണ് കാണിച്ചതെങ്കിലും യഥാര്‍ത്ഥ സംഭവത്തില്‍ 16 ദിവസമാണ് കാണിച്ചതെന്ന് ബേബി ജോര്‍ജ്ജ്. കണ്ണൂര്‍ സ്‌ക്വാഡിലെ യഥാര്‍ത്ഥ ജോര്‍ജ്ജാണ് ബേബി ജോര്‍ജ്ജ്. സിനിമയില്‍ മമ്മുട്ടിയാണ് ജോര്‍ജ്ജായി അഭിനയിച്ചത്. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയും റോണി വര്‍ഗീസുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ കണ്ണൂരില്‍ വെച്ച് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ കുടുംബവുമായി നടത്തിയ പരിപാടിയിലാണ് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ വിശേഷങ്ങള്‍ പറഞ്ഞത്.

ബേബി ജോര്‍ജ്ജിന്റെ വാക്കുകള്‍…
ഇത് ഞങ്ങളുടെ സ്‌ക്വാഡിന് കിട്ടിയ അംഗീകാരമാണ്. കാരണം ഞങ്ങളുടെ ഒരു ഗ്രൂപ്പ് വര്‍ക്കാണ്. ഒന്‍പത് പേരടങ്ങിയ ഞങ്ങള്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ സ്‌ക്വാഡില്‍ പത്ത് ദിവസമാണ് കാണിച്ചതെങ്കിലും യഥാര്‍ത്ഥ സംഭവത്തില്‍ 16 ദിവസമാണ് കാണിച്ചത്. അത്രയും ദിവസം ഒരുമിച്ച് നില്‍ക്കുമ്പോള്‍ പരസ്പരം ആത്മബന്ധമുള്ളവരാകും.

നമ്മള്‍ ചെയ്ത കാര്യങ്ങളെല്ലാം പൂര്‍ണമായും സിനിമയില്‍ ചെയ്തു, ഫിക്ഷനുവേണ്ടി കുറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഞാന്‍ 31 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് റിട്ടയര്‍ ചെയ്തതത്. ഈ ഇരിക്കുന്നവരെല്ലാം 25 വര്‍ഷത്തെ സര്‍വ്വീസിലുള്ളവരാണ്. ഞങ്ങളുടെ അനുഭവം, അവരുടെയെല്ലാം അനുഭവം, പ്രത്യേകിച്ച് ക്രൈം അനുഭവം. ഈ സിനിമയില്‍ രാവിലെ തയ്യാറാകുന്നത്, ഭക്ഷണം കഴിക്കുന്നത് അതൊക്കെ ഞങ്ങള്‍ അനുഭവിച്ചതാണ്. അത് കൃതൃമായി സിനിമയില്‍ കാണിച്ചതും ഞങ്ങള്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയതിലും സന്തോഷമാണുണ്ടായത്.

വീട്ടുകാരുടെ പിന്തുണ വലിയൊരു കാര്യമാണ്. വീട്ടുകാരുടെ പിന്തുണയില്ലാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. ഞങ്ങള്‍ 9 പേരും പോകുമ്പോള്‍ പലരുടെയും വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ടായിരുന്നു. ചെറിയ മക്കളുണ്ടായിരുന്നു. വീട്ടുകാരുടെ പിന്തുണയുള്ളതും പ്രാര്‍ത്ഥനയുമാണ് ഞങ്ങളുടെ വിജയത്തിന് കാരണം. സിനിമയുടെ വിജയത്തിന് കാരണം.

അതേസമയം, മമ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂരില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുന്‍ കണ്ണൂര്‍ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്‌ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂര്‍ സ്‌ക്വാഡ് ചിത്രത്തില്‍ നാല് പോലീസ് ഓഫീസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുന്‍പോട്ട് പോകുന്നത്.

മൈമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കല്‍പ്പിക കഥ കൂടിയാണിത്.റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here