ആദ്യ ദിനം നൂറ് കോടി നേടുന്ന രണ്ടാമത്തെ ഷാരൂഖ് ചിത്രമാകാൻ ഒരുങ്ങി ‘ജവാൻ’

0
318

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ജവാൻ സെപ്റ്റംബർ ഏഴിനാണ് റിലീസിന് എത്തുന്നത്.ഇപ്പോൾ ആദ്യ ദിനം തന്നെ ആ​ഗോളതലത്തിൽ 100 കോടി നേടുന്ന രണ്ടാമത്തെ ഷാരൂഖ് ചിത്രമാകാൻ ‘ജവാൻ’ ഒരുങ്ങുകയാണ് എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത ‘പഠാൻ’ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.

സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.ജവാനും ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടുമെന്ന് തന്നെയാണ് അനലിസ്റ്റുകൾ പറയുന്നത്.Pathaan Box Office Day 2 Morning Occupancy: Shah Rukh Khan's Actioner Roars Like A Lion, Witnesses An Epic Growth On Republic Day!സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയതും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമാകുമെന്ന് തന്നെയാണ് വിവരങ്ങൾ.കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് ആനി ദിവസം അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്.സിനിമയിലെ മൊട്ടത്തല ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്നും ഈ രൂപത്തിൽ ഇനി തന്നെ കാണാൻ സാധിക്കില്ലെന്നും ‘മൊട്ട’ ലുക്കിൽ കാണാൻ ജവാന്റെ ഷോയ്ക്ക് ആരാധകരെ ഷാരൂഖ് ക്ഷണിച്ചതും ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിട്ടുണ്ട്.

സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക.അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര,ദീപിക പദുക്കോൺ,പ്രിയ മണി തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.

അഡ്വാൻസ് ബുക്കിംഗിൽ യുഎസില്‍ ഇതുവരെ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത് .431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.ബുക്ക് മൈ ഷോയില്‍ ഷാരൂഖ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുടെ എണ്ണം 2.60000 ആണ്.റിലീസ് ആകുന്നതിന് മുൻപ് തന്നെ ആളുകൾ ഇത്രയും താല്പര്യം പ്രകടിപ്പിക്കണമെങ്കിൽ റിലീസ് ആയി കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്നാണ് ഷാരൂഖ് ആരാധകർ പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here