തമിഴ് സൂപ്പർതാരം സിദ്ധാർഥ് നായകനാകുന്ന ചിത്രമാണ് ‘ചിറ്റ’. ചിത്രത്തിൽ മലയാളി താരങ്ങളായ നിമിഷ സജയനും അഞ്ജലി നായരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അഞ്ജലി നായർ ‘ചിറ്റ’ സിനിമയിൽ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ്.
അഞ്ജലി നായരുടെ വാക്കുകൾ…
ദൃശ്യം സിനിമ കണ്ടിട്ടാണ് ഇവർ എന്നെ സമീപിച്ചതും അങ്ങനെ ചെന്നൈയിൽ പോയി അവരുടെ സീൻസ് ഒക്കെ അഭിനയിച്ച് ഇവർക്ക് ഇഷ്ടമായി അങ്ങനെ ഒരു ഗംഭീര സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. ഈ സിനിമയിലുടനീളമുള്ള മോളുടെ കഥാപാത്രത്തിന്റെ അമ്മയാണ് എന്റെ ഈ സിനിമയിലെ കഥാപാത്രം, അണ്ണി കഥാപാത്രമായിട്ടാണ്. ഒരു ചേച്ചിയെപ്പോലെ തന്നെ ട്രീറ്റ് ചെയ്യുന്ന അല്ലെങ്കിൽ ഒരു അനിയനോടുള്ള സ്നേഹം കാണിക്കുന്ന ഒരു കഥാപാത്രമാണ്. അത് ഈ സിനിമയിലുടനീളം നന്നായി ചെയ്യാൻ പറ്റി എന്നുള്ളൊരു വിശ്വാസമുണ്ട്.
തമിഴ് നടൻ സിദ്ധാർഥ് നായകനാകുന്ന ‘ചിറ്റ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ മലയാളം ടീസർ ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സിദ്ധാർഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാർ ആണ് സംവിധായകൻ. എറ്റാക്കി എന്റർടെയ്ൻമെന്റ് നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്. സെപ്തംബർ 28ന് ചിത്രം പ്രദർശനത്തിനെത്തും.
അതേസമയം, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഗോകുലം മൂവീസ് ആണ്. കേരളത്തിൽ ഈ സിനിമ ഗോകുലം മൂവീസ് റിലീസ് ചെയ്യുന്നത് ഗോകുലം ഗോപാലൻ സാർ എനിക്ക് 100 ൽ 80 മാർക്ക് തന്നപോലെയാണ്. കാരണം അദ്ദേഹം എല്ലാ പടവും കേരളത്തിൽ വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇവർ ‘ചിറ്റ’ എന്ന സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞത്, ‘ഇതുപോലെയൊരു സിനിമ ഞാൻ കണ്ടിട്ടില്ല, കേരളത്തിൽ വലിയ ഹിറ്റാകും’ എന്ന്. സിനിമ നല്ലതാണെങ്കിൽ ഹിറ്റാകും, പക്ഷേ അത് മറികടന്ന് സിനിമ സൂപ്പർഹിറ്റാകാനുള്ള കാരണം എന്താണെന്നു വച്ചാൽ ഒരു കുടുംബം ഈ സിനിമ കണ്ടാൽ അത് അവർക്ക് ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയും. സമൂഹത്തിലെ കുടുംബബന്ധങ്ങൾ ഈ പടത്തിൽ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് സിദ്ധാർഥ് വ്യക്തമാക്കിയിരുന്നു.