‘ബ്യൂട്ടിഫുള്‍ രണ്ട്’ തുടങ്ങി, തിരക്കഥയെഴുതുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് അനൂപ് മേനോന്‍

0
168

‘ബ്യൂട്ടിഫുള്‍ രണ്ട്’ ഞാന്‍ തുടങ്ങിയിരിക്കുകയാണ്, തനിക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും വേണമെന്ന് അനൂപ് മേനോന്‍. തിരക്കഥാ പേജിന്റെ ഫോട്ടോ പങ്കുവെച്ചാണ് അനൂപ് മേനോന്‍ ചിത്രം പങ്കുവെച്ചത്. രതീഷ് വേഗ തന്നെയായിരിക്കും സംഗീതം. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് ചെയ്യുന്നത്.

വി കെ പ്രകാശിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘ബ്യൂട്ടിഫുള്‍ രണ്ട്’.’സ്റ്റീഫന്‍ ലൂയിസ്’ എന്ന നായക വേഷത്തില്‍ എത്തിയത് ജയസൂര്യ ആയിരുന്നു. ‘ജോണ്‍’ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിച്ചു. മേഘ്‌ന രാജ് ചിത്രത്തില്‍ നായികയുമായെത്തി.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജയസൂര്യയുണ്ടാകില്ല. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാനഡയിലെ വാന്‍കൂവറില്‍ ആയിരിക്കും ചിത്രീകരണം നടത്തുന്നത്. അടുത്ത ജനുവരിയില്‍ ചിത്രീകരണം തുടങ്ങും.

അതേസമയം, രാകേഷ് ഗോപന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘തിമിംഗലവേട്ട’ അനൂപ് മേനോന്റേതായി റിലീസ് ചെയ്യാനുണ്ട്. കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, രമേഷ് പിഷാരടി, മണിയന്‍ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബന്‍സി മാത്യു, രാജ്കുമാര്‍, മനോജ് (കെപിഎസി) പി പി.കുഞ്ഞിക്കണ്ണന്‍, ഉണ്ണി ചിറ്റൂര്‍, മാഷ് (‘ന്നാ താന്‍ കേസ് കൊട് ഫെയിം’) എന്നിവരും ചത്രത്തില്‍ പ്രധാന താരങ്ങളാണ്.

യുവാവായ രാഷ്ട്രീയ നേതാവ് ആയിട്ടാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ വേഷമിടുന്നത്. ബി കെ ഹരിനാരായണനാണ് ഗാനരചന. വാഴൂര്‍ ജോസാണ് ചിത്രത്തിന്റെ പിആര്‍ഒ.

അതേസമയം, അനൂപ് മേനോന്‍ നായകനാവുന്ന പുതിയ സിനിമയായ നിഗൂഢം. അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. നടന്‍ ഇന്ദ്രന്‍സ് ആണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് സിനിമയുടെ പ്രധാന പ്രമേയമെന്ന പറയുന്നത്.

 

ജി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ് കെയാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ അനൂപ് മേനോനും ഇന്ദ്രന്‍സിനുമൊപ്പം സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നീ താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍പേ പുറത്തെത്തിയ സിനിമയുടെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോന്റെ ഓരോ ചിത്രങ്ങളും കഥാപാത്രങ്ങളും സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ ആണ് നിര്‍വഹിച്ചത്.

അനൂപ് മേനോന്‍ നായകനായെത്തുന്ന അധികം ചിത്രങ്ങള്‍ക്കും മത്സ്യത്തിന്റെ വിവിധ പേരുകള്‍ അടുത്തിടെ ഉപയോഗിക്കുന്നുവെന്ന് ട്രോളുകള്‍ വരാറുണ്ട്. അഭിനയത്തിന് പുറമെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് അദ്ദേഹം. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് സീരിയലുകളിലൂടെയായിരുന്നു അനൂപ് മേനോന്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. സൂര്യാ ടി വി, കൈരളി എന്നീ ചാനലുകളില്‍ അവതാരകനായും അനൂപ് മേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലില്‍ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകല്‍ നക്ഷത്രങ്ങള്‍, കോക്ക്ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍കൂടിയാണ് അനൂപ് മേനോന്‍ കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here