കോക്‌ടെയിൽ,ബ്യൂട്ടിഫുള്‍,ട്രിവാന്‍ട്രം ലോഡ്ജ്,ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ നടന്മാരായ അനൂപ് മേനോന്റെയും ജയസൂര്യയുടെയും കൂട്ടുകെട്ട് നമുക്ക് അറിയാവുന്നതാണ്.രണ്ട് ജോഡികളും മലയാളികൾക്ക് ഒരുപിടി നല്ല സിനിമകളാണ് സമ്മാനിച്ചത്.എന്നാൽ പിൽക്കാലത്ത് ഇരുവരും വേർപിരിയുന്ന കാഴ്ചയാണ് ഉണ്ടായത്.ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻ.രണ്ടുപേരുടെയും കരിയറിന് പിരിയുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് വേർപിരിഞ്ഞതെന്നും ഇപ്പോഴും സൗഹൃദം നിലനിൽക്കുന്നുണ്ടെന്നും താൻ എഴുതിയ സിനിമകളിൽ ഒട്ടുമിക്കപ്പോഴും ജയസൂര്യയാണ് നായകനായി എത്തിയിരുന്നത്.പിന്നീട് ആലോചിച്ചപ്പോൾ ഈ തീരുമാനം എടുക്കുകയായിരുന്നെന്നും അനൂപ് മേനോൻ പറയുന്നു.മാത്രമല്ല തിരക്കഥകൃത്ത് എന്ന നിലയില്‍ വര്‍ഷം ഒന്നോ രണ്ടോ സിനിമ മാത്രമാണ് ചെയ്യാൻ സാധിക്കുകയെന്നും അഭിനേതാവ് ആകുമ്പോൾ കൂടുതൽ സിനിമ ചെയ്യാമെന്നും വേര്പിരിഞ്ഞതിന് ശേഷം ഇരുവർക്കും കരിയറിൽ ഒരുപാട് ഉയർച്ചയുണ്ടായെന്നും അനൂപ് പറയുന്നു.
അനൂപ് മേനോന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ബ്യൂട്ടിഫുള്‍ രണ്ടാം ഭാഗം .പ്രേക്ഷക മനസ്സിൽ പ്രണയമഴ പെയ്യിച്ച ബ്യൂട്ടിഫുള്‍ ആദ്യഭാഗത്തിൽ .നായകനായി എത്തിയത് ജയസൂര്യയും നായികയായി എത്തിയത് മേഘ്ന രാജ് ആയിരുന്നു.അനൂപ് മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.വി.കെ. പ്രകാശ് സംവിധാനവും അനൂപ് മേനോന്‍ തിരക്കഥയും രചിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേർന്നാണ് രണ്ടാം ഭാഗം നിർമ്മിക്കുന്നത്.നായകന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കാനഡയിലെ വാന്‍കൂവറിലാണ് ‘ബ്യൂട്ടിഫുൾ 2 ‘ ചിത്രീകരണം നടക്കുക . അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിഗ് മഹേഷ് നാരായണന്‍ ആയിരിക്കും. രതീഷ് വേഗ തന്നെയായിരിക്കും സംഗീത സംവിധാനം നിർവ്വഹിക്കുക.
തളർച്ച മൂലം നടക്കാൻ കഴിയാത്ത സ്റ്റീഫന്റേയും, ഗായകനായ ജോണിന്റെയും കഥയായിരുന്നു ചിത്രത്തിൻറെ പ്രമേയം .യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് രാജ് നിർമ്മിച്ച ഈ ചിത്രം 2011 ഡിസംബർ 2-നാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ടിനി ടോം.നന്ദു,അപർണ നായർ,പ്രവീണ.തെസ്നി ഖാൻ,ബാലചന്ദ്രൻ,കൊച്ചുപ്രേമൻ തുടങ്ങിയവരും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.അനൌൺസ്മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങിയതോടുകൂടി പ്രേക്ഷകർ വലിയ ആവേശത്തിലാണ്. മഹാസൗന്ദര്യത്തിന്റെ ദിനങ്ങൾ എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിയ പോസ്റ്റർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത കഴിഞ്ഞു.ജയസൂര്യ ഇല്ലാത്ത സ്ഥിതിക്ക് അനൂപ് മേനോൻ തന്നെയാണോ നായകൻ എന്നാണ് ഭൂരിഭാഗവും ചോദിക്കുന്നത്. അതേസമയം നായിക ആരാണെന്ന വിവരവും പുറത്ത് വിട്ടിട്ടില്ല.എന്തായാലും സിനിമ സൂപ്പർ ഹിറ്റാകുമെന്ന് തന്നെയാണ് ആരധകർ പറയുന്നത്