ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിൻറെ വിജയത്തിന് പിന്നാലെ പുതിയ പോസ്റ്റുമായി നടൻ ആന്റണി വര്‍ഗീസ്.ചിത്രത്തിൻറെ തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും ഷബാസ് റഷീദിനും നന്ദി അറിയിച്ചുകൊണ്ടാണ് നടൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.ഇരുവരെയും ആദ്യമായി പരിചയപ്പെട്ടത് ആരവം സിനിമയുടെ സമയത്താണെന്നും ഇനിയും ഒരുപാട് ഹിറ്റുകൾ ഇവരിലൂടെ മലയാള സിനിമയിൽ ഉണ്ടാകുമെന്നും നടൻ പറയുന്നു.
View this post on Instagram
”ആദർശും ഷബാസും ആർഡിഎക്സിന് ജീവൻ നൽകിയ രണ്ടുപേർ….ആരവം സമയത്ത് ആണ് ഇവരെ ആദ്യമായി പരിചയപെടുന്നത് ആദർശ് അതിൽ അഭിനയിക്കാൻ വന്നതും ഷബാസ് അതിൽ അസോസിയേറ്റും അങ്ങനെ തുടങ്ങിയ പരിചയം ആണ് ഇന്ന് ആർഡിഎക്സിൽ വന്നു നിക്കുന്നത്… ഇനിയും ഒരുപാട് ഹിറ്റുകൾ ഒരുക്കാൻ ഇവർ ഉണ്ടാകുമെന്ന് ഉറപ്പാണ്.എന്ന് പറഞ്ഞുകൊണ്ട് ഇരുവർക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും നടൻ പങ്കുവച്ചിട്ടുണ്ട്.പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്ത സിനിമയാണ് ‘ആർഡിഎക്സ്’. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 നായിരുന്നു ചിത്രം റീലീസ് ചെയ്തത്. താരപ്പൊലിമയില്ലാതെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ആർഡിഎക്സിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിൽ ആര്‍ഡിഎക്സ് ഇടംപിടിച്ചിരുന്നു.സിനിമയിലെ ”നീല നിലവേ ” എന്ന് തുടങ്ങുന്ന ഗാനത്തിനും പാട്ടിലെ ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്.കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത്.ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
സിനിമ പുറത്തിറങ്ങുന്നതിന് മുൻപേ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകയ്ക്ക് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരുന്നു. സിനിമയിറങ്ങുന്നതിന് മുന്നേതന്നെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു.