നടൻ ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദാവീദ് എന്നാണ് പേരിട്ടിരിക്കുന്നത്.സെഞ്ച്വറി മാക്സ് ജോൺ മേരി പ്രൊഡക്ഷന്സ് ലിമിറ്റഡിന്റെ ബാനറിൽ പനോരമ സ്റുഡിയോസും അബി അലക്സ് എബ്രഹാമും ടോം ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ദീപു രാജീവനും ഗോവിന്ദ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ.ജസ്റ്റിൻ വർഗീസിന്റേതാണ് സംഗീതം.
പെപ്പെ നായകനായി എത്തുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.നീണ്ടുനില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ്.കടലിന്റെ പശ്ചാത്തലത്തിലുളള പ്രതികാര കഥയുമായി ചിത്രം എത്തുമ്പോള്‍ ആക്ഷനും പ്രധാന്യം നല്‍കുന്നു
View this post on Instagram
അതേസമയം പെപ്പെ നായകനായി റിലീസിനെത്തിയ ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സ് തിയറ്ററുകളിൽ വിജയമാണ് കരസ്ഥമാക്കിയത്.ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ.ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്.
View this post on Instagram
ആഗോള തലത്തില്‍ 80 കോടി ക്ലബില്‍ ചിത്രം സ്ഥാനം പിടിച്ചിട്ടുണ്ട്.ഓവർസീസ് സർക്യൂട്ടുകളിൽ നിന്ന് മലയാളത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വിദേശ ഗ്രോസറായി ആർഡിഎക്സ് മാറിയിരുന്നു .പതിനേഴ് ദിവസത്തിനുള്ളിൽ 26.1 കോടിയാണ് ആർഡിഎക്സ് നേടിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം, മോഹൻലാലിന്റെ മരക്കാർ എന്നിവയെ മറികടന്നാണ് ആർഡിഎക്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിലും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടിട്ടുണ്ട് .സിനിമ റിലീസാകുന്നതിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകക്കാണ് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പനക്കും വലിയ മത്സരമാണ് ഉണ്ടായിരുന്നത്.