എനിക്ക് അത്യാവശ്യം കാശും കാര്യങ്ങളുമായിട്ടും ഒരു സൈക്കിൾ ആഗ്രഹിച്ച സമയത്ത് എനിക്ക് സൈക്കിൾ കിട്ടിയിട്ടില്ല, ഒരു ഷൂ ആഗ്രഹിച്ച സമയത്ത് എനിക്ക് ഷൂ കിട്ടിയിട്ടില്ല. ഒന്നും എനിക്ക് ആഗ്രഹിച്ച സമയത്ത് കിട്ടിയിട്ടില്ല എന്ന് അപ്പാനി ശരത്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു അപ്പാനി ശരത്തിന്റെ പ്രതികരണം.
അപ്പാനി ശരത്തിന്റെ വാക്കുകൾ…
“അന്നും കുടുംബം നോക്കി ഇന്നും ഞാൻ കുടുംബം നോക്കുന്നു. ഞാൻ അങ്കമാലി ഡയറീസിൽ എത്തി, വെളിപാടിന്റെ പുസ്തകത്തിലേക്കെത്തി എനിക്ക് അത്യാവശ്യം കാശും കാര്യങ്ങളുമായിട്ടും ഒരു സൈക്കിൾ ആഗ്രഹിച്ച സമയത്ത് എനിക്ക് സൈക്കിൾ കിട്ടിയിട്ടില്ല, ഒരു ഷൂ ആഗ്രഹിച്ച സമയത്ത് എനിക്ക് ഷൂ കിട്ടിയിട്ടില്ല. ഒന്നും എനിക്ക് ആഗ്രഹിച്ച സമയത്ത് കിട്ടിയിട്ടില്ല. ഒരു സാധാരണ ചെറുപ്പക്കാരൻ എന്ന നിലയ്ക്ക് ഒരു ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിട്ട് കിട്ടിയിട്ടില്ല. എല്ലാ൦ കാലം തെറ്റിയാണ് എനിക്ക് ആ സമയത്ത് കിട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നത്.
ഞാൻ എന്റെ സിനിമയിൽ എത്തിയിട്ട് കാശും കാര്യങ്ങളുമൊക്കെ വരുമ്പോൾ എനിക്ക് വേണമെങ്കിൽ ആ സമയത്ത് ആർഭാടമായിട്ടുള്ള ജീവിതങ്ങൾ എനിക്ക് നയിക്കാം. അന്നും ഇന്നും ഞാൻ എന്റെ കുടുംബം നോക്കുന്ന ആളാണ്, പെട്ടെന്ന് ആയിരുന്നല്ലോ എന്റെ വിവാഹം നടന്നത്, അപ്പോൾ ഞാൻ കുടുംബത്തിലേക്ക് മാറി. ഇപ്പോൾ നിലവിൽ അഭിനയം കല എന്നതിലപ്പുറം ഉപജീവന൦ കൂടിയാണ് എനിക്ക്. അതിൽ നിന്നുതന്നെയാണ് ഞാൻ അരി വാങ്ങുന്നത്. ഒരു മാസമോ രണ്ടു മാസമോ ഷൂട്ട് ഇല്ലെങ്കിൽ വേറൊരു വഴിയുമില്ല. എല്ലാവരും എന്നെ ആശ്രയിച്ചാണ് നിൽക്കുന്നത്.
സിനിമകൾ കുറഞ്ഞു വരികയും വരുമാനം കുറയുകയൊക്കെ ചെയ്തപ്പോൾ അപ്പോഴും നമുക്ക് ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. ബാങ്ക് അക്കൗണ്ടിലൊക്കെ വട്ടപൂജ്യമായി നിന്ന സമയമൊക്കെ ഉണ്ട്, ആരോടും പറഞ്ഞിട്ടില്ല. കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടുപോവാൻ പോലും കാശില്ലാത്ത അവസ്ഥയിലും സർക്കാർ ആശുപത്രികളിൽ പോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. പക്ഷേ അവിടെയൊക്കെ എന്റെ കൂടെ നിന്നത് എന്റെ ഭാര്യ തന്നെയാണ്. അച്ഛനെയും അമ്മയെയും വിളിച്ചിട്ട് എന്റെ വിഷമങ്ങൾ പറയുകയോ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഇവിടെ പട്ടിണി കിടക്കുമ്പോൾ പോലും മറ്റുള്ളവരെ ഹാപ്പിയാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഞാൻ മാത്രമേ ഉള്ളൂ അവർക്കൊക്കെ” അപ്പാനി ശരത് മനസ്സ്തുറന്നു.