ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്സിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പതിനേഴാമത് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ചിത്രത്തിൻറെ പേര് വിവരങ്ങളോ മറ്റോ പുറത്ത് വിട്ടിട്ടില്ല.
View this post on Instagram
ആഷിക് ഉസ്മാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രത്തിന്റ വിവരം പുറത്ത്‌വിട്ടത്.”ഞങളുടെ പതിനേഴാമത് ചിത്രം,ഓസ്റ്റിനുമായി സഹകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത്‌വിടും” എന്ന് പറഞ്ഞുകൊണ്ടാണ് ആഷിക് ഉസ്മാൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.തല്ലുമാല, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കാഥാപാത്രമായി എത്തിയ ഓസ്റ്റിൻ ഡാൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ കഥയും തിരകഥയും സംഭാഷണവും നിർവ്വഹിക്കുന്നത്.
ആഷിഖ് ഉസ്മാൻ തന്റെ ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന് കീഴിൽ നിരവധി വിജയകരമായ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിച്ച ആക്ഷൻ ചിത്രം തല്ലുമാല വലിയ വിജയമാണ് കരസ്ഥമാക്കിയത്.ടൊവിനോ തോമസ് , കല്യാണി പ്രിയദർശൻ ,ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.റിലീസിനു മുൻപ് എത്തിയ ട്രെയ്‍ലറും പാട്ടുകളും അടക്കമുള്ള പ്രൊമോഷണൽ മെറ്റീരിയലുകളിലൂടെ സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് തല്ലുമാല.സംഘട്ടന രംഗങ്ങളും കളര്‍ഫുള്‍ ആയ പാട്ടും നൃത്തവും ഉൾപ്പെട്ട ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് . രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. ഗോകുല്‍ ദാസ് ആണ് ചിത്രത്തിന്‍റെ കലാസംവിധായകന്‍.
അതേസമയം ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നടികർ തിലകം’.ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായി ടൊവിനോ തോമസും ബാല എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. സമീപകാലത്തെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികര്‍തിലകം’. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട്.