ആസിഫ് അലി ചിത്രം ”എ രഞ്ജിത്ത് സിനിമ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
229

സിഫ് അലി നായകനാകുന്ന പുതിയ ചിത്രം ”എ രഞ്ജിത്ത് സിനിമയുടെ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.നിഷാന്ത് സട്ടു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം സൈജു കുറുപ്പ് ആൻസൺ പോൾ,നമിത പ്രമോദ്,ഹന്ന റെജി കോശി,ജുവൽ മേരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Asif Ali (@asifali)

റിയലിസ്റ്റിക് ഫിക്ഷനെ ആസ്പദമാക്കിയുള്ള സിനിമ ലൂമിനസ് ഫിലിം ഫാക്ടറിയുടെ കീഴിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടുമാണ് സിനിമ നിർമ്മിക്കുന്നത്.ഹരിശ്രീ അശോകൻ, അജു വർഗീസ്, ജെ പി, കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കലാഭവൻ നവാസ്, ജാസ്സി ഗിഫ്റ്റ്, ബാലചന്ദ്രൻ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണൻ, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.അസോസിയേറ്റ് പ്രൊഡ്യൂസർ-നമിത് ആർ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-അഖിൽ രാജ് ചിറയിൽ, കോയ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻദാസ്, സ്റ്റിൽസ്-നിദാദ്, പരസ്യകല-കോളിൻസ് ലിയോഫിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി. മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മീഡിയ -ഒബ്സ്ക്യൂറ, പി ആർ ഒ-എ എസ് ദിനേശ്.Asif Ali's 'Kasargold' release date locked, Asif Ali's 'Kasargold' release  date locked, malayalam latest movie release

അതേസമയം ആസിഫ് അലിയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് കാസർഗോൾഡ്. സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയായിരുന്നു കാസർഗോൾഡ് .ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ടായിരുന്നു .സെപ്റ്റംബർ 15 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.Kasargold (2023) - IMDbസ്വർണ്ണക്കടത്ത് പ്രമേയമാകുന്ന ചിത്രത്തിൽ ആസിഫ് അലി, സണ്ണി വെയ്ൻ, എന്നീ നടന്മാർക്കൊപ്പം പ്രധാന വേഷത്തിൽ തന്നെയാണ് വിനായകനെത്തുന്നതെങ്കിലും ട്രെയിലർ വന്നതിനുപിന്നാലെ മറ്റുള്ള നടന്മാരെക്കാൾ സ്വീകാര്യത ലഭിച്ചത് വിനായകന് തന്നെയാണ്. കഥാപാത്രത്തിന് അനുയോജ്യമാകും വിധത്തിലുള്ള അഭിനയവും ശരീരപ്രകൃതിയുമാണ് നടനിലേക്ക് മാത്രം പ്രേക്ഷകരുടെ കണ്ണ് പോകുന്നതിനുള്ള പ്രധാന കാരണം.ഇമവെട്ടാതെ നോക്കി നിൽക്കുന്ന തരത്തിലുള്ള അഭിനയമാണ് നടൻ ജയിലറയിൽ കാഴ്ച്ചവെച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here