ആസിഫ് അലി സിനിമകൾ കണ്ട് കുട്ടികൾ വഴിതെറ്റുന്നുണ്ടോ ? മറുപടിയുമായി നടൻ

0
306

ഭിനയത്തിന്റെ തുടക്കകാലത്ത് തന്റെ സിനിമകളിലൂടെ കുട്ടികൾ കുട്ടികൾ വഴിതെറ്റുന്നു എന്ന ചീത്തപ്പേര് തനിക്കുണ്ടായിരുന്നെന്ന് നടൻ ആസിഫ് അലി.ന്യൂ ജനറേഷൻ ,ബോക്‌സർ സിനിമകളിൽ തന്നെപ്പോലുള്ള പുതുമുഖ നടൻമാർ നിരന്തരം എത്തിയിരുന്നത് അത്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ ഫീൽ ഗുഡ് സിനിമകളിലൂടെ ആ പേര് മാറിയെന്നും നടൻ പറയുന്നു.

നടന്റെ വാക്കുകൾ …..

”ഒരു കാലത്ത് ആസിഫ് അലി സിനിമകൾ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന ചീത്തപ്പേര് എനിക്കുണ്ടായിരുന്നു.ന്യൂ ജനറേഷൻ അല്ലെങ്കിൽ ബോക്‌സർ സിനിമകളിൽ എന്നെപ്പോലുള്ള പുതുമുഖ നടൻമാർ നിരന്തരം എത്തിയിരുന്നത് അത്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു.അതിന് ശേഷം നിരവധി നല്ല സിനിമകൾ ചെയ്യുവാൻ എനിക്ക് സാധിച്ചിരുന്നു.പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധത്തിലുള്ള സിനിമകൾ ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് ആ ചീത്തപ്പേര് മാറി കിട്ടിയത്.

എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും പ്രേക്ഷകരിൽ എനർജി ഉണ്ടാക്കുന്ന സിനിമകൾ ചെയ്യണമെന്ന് തന്നെയാണ്.ഹണി ബീ പോലുള്ള സിനിമകൾക്ക് അത്രയും സ്വീകാര്യത ലഭിച്ചത് ഈ എനർജി മൂലമാണ്.അതൊരുപക്ഷേ കൂടുതൽ എഫക്ട് ആകുന്നത് യുവതലമുറയെ ആയിരിക്കാം.അതുകൊണ്ടായിരിക്കണം തുടക്കത്തിൽ എനിക്ക് അങ്ങനൊരു ചീത്തപ്പേര് വന്നത്.ഭൂരിഭാഗം പ്രേക്ഷകരും അത്തരം സിനിമകളാണ് പ്രതീക്ഷിക്കുന്നത്.എനിക്കും അത്തരം സിനിമകൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.ഞാൻ ഉൾപ്പെടുന്ന പ്രേക്ഷകവിഭാഗം അതാണ് ആഗ്രഹിക്കുന്നത്.”കൊച്ചിയിൽ വച്ചുനടന്ന ‘കാസർഗോൾ’ഡ് സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു ആസിഫ് അലി. ഒപ്പം ചിത്രത്തി​ന്റെ സംവിധായകൻ മൃദുൽ നായരും, നടൻ സണ്ണി വെയ്നും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാസർഗിൽഡിന്റെ ടീസർ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് നേടി മുന്നേറിയത്. അടുത്തകാലത്തായി ഒരൊറ്റ സിനിമയുടെ ടീസറിനെപോലും ആരാധകർ ഇത്രയ്ക്കും ആഘോഷമാക്കിയിട്ടില്ല.

സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാണ് കാസർഗോൾഡ് .ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ട്.സെപ്റ്റംബർ 15 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക .

സ്വർണ്ണക്കടത്ത് പ്രമേയമാകുന്ന ചിത്രത്തിൽ ആസിഫ് അലി, സണ്ണി വെയ്ൻ, എന്നീ നടന്മാർക്കൊപ്പം പ്രധാന വേഷത്തിൽ തന്നെയാണ് വിനായകനെത്തുന്നതെങ്കിലും ട്രെയിലർ വന്നതിനുപിന്നാലെ മറ്റുള്ള നടന്മാരെക്കാൾ സ്വീകാര്യത ലഭിച്ചത് വിനായകന് തന്നെയാണ്. കഥാപാത്രത്തിന് അനുയോജ്യമാകും വിധത്തിലുള്ള അഭിനയവും ശരീരപ്രകൃതിയുമാണ് നടനിലേക്ക് മാത്രം പ്രേക്ഷകരുടെ കണ്ണ് പോകുന്നതിനുള്ള പ്രധാന കാരണം.ഇമവെട്ടാതെ നോക്കി നിൽക്കുന്ന തരത്തിലുള്ള അഭിനയമാണ് നടൻ ജയിലറയിൽ കാഴ്ച്ചവെച്ചത് .അതെ അഭിനയം കാസറഗോൾഡിലും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ട്രെയിലർ റിലീസ് ആയതിനുശേഷം വിനായകൻ ഇപ്പോൾ ലഭിക്കുന്ന പിന്തുണ.

 

LEAVE A REPLY

Please enter your comment!
Please enter your name here