”കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ടാണ് മാസ്സ് സിനിമകൾ ചെയ്യാതിരുന്നത് ” ; ആസിഫ് അലി

0
200

മാസ്സ് സിനിമകൾ ചെയ്യുന്നതിന് വേണ്ട ആത്മവിശ്വാസം തനിക്കില്ലായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ആസിഫ് അലി.കോൺഫിഡൻസ് കുറവുള്ളതുകൊണ്ടാണ് മാസ്സ് സിനിമകൾ ചെയ്യാതിരുന്നതെന്നും ബിടെക് എന്ന സിനിമക്ക് ശേഷമാണ് ആ ആത്മവിശ്വാസം ലഭിച്ചതെന്നും നടൻ പറയുന്നു.ആസിഫിന്റെ പുതിയ ചിത്രമായ കാസർഗോൾഡിന്റെ പ്രൊമോഷൻ പരിപാടിക്കിടയിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.

നടന്റെ വാക്കുകൾ …..

”കോൺഫിഡൻസ് കുറവുള്ളതുകൊണ്ടാണ് ഞാൻ മാസ്സ് സിനിമകൾ ചെയ്യാതിരുന്നത്.സാധാരണയായി ചെയ്യുന്ന സിനിമകളേക്കാൾ കൂടുതൽ പ്രയ്തനം ആവശ്യമാണ് മാസ്സ് സിനിമകൾക്ക്.മാത്രമല്ല ഇത്തരം സിനിമകൾ ചെയ്യുന്നതിന് മുൻപ് നമ്മൾ ആദ്യം മനസ്സുകൊണ്ട് അംഗീകരിക്കണം.ഇത്തരം സിനിമകൾ എന്നെകൊണ്ട് ചെയ്യാൻ സാധിക്കും അല്ലെങ്കിൽ പ്രേക്ഷകരിലേക്ക് വേണ്ടവിധത്തിൽ ഇത് എത്തിക്കാൻ കഴിയുമെന്ന് വിശ്വാസം നമ്മളിൽ ഉണ്ടാകണം.ഇവയെല്ലാം വിശ്വസിച്ചാൽ മാത്രമാണ് മാസ്സ് സിനിമ ചെയ്യാൻ പറ്റുകയുള്ളൂ.””എന്നെ സംബന്ധിച്ചിടത്തോളം വലിയ രീതിയിൽ കോൺഫിഡൻസ് പ്രശ്നം ഉണ്ടായിരുന്നു.അത് മാറ്റി തന്നത് ബിടെക് സിനിമയാണ്.ബിടെക് സിനിമയുടെ ട്രെയിലറിൽ കാണിക്കുന്ന പാൻ ഷോട്ടിലൂടെ ലഭിച്ച അംഗീകാരത്തോടെയാണ് എനിക്ക് ഇത്തരം സിനിമകൾ ചെയ്യാൻ സാധിക്കും എന്ന ആത്മവിശ്വാസം വന്ന് തുടങ്ങിയത്.അതിന് ശേഷം മാസ്സ് സിനിമകൾ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.പക്ഷെ അതിന് പറ്റിയ തിരക്കഥകൾ ഒന്നും എനിക്ക് ലഭിച്ചിരുന്നില്ല.അതുകൊണ്ടാണ് അത്തരം സിനിമകൾ ചെയ്യാൻ ഒരു ഗാപ് വന്നത്.””കാസർഗോൾഡിലേക്ക് വരുമ്പോൾ ഒരേസമയം മാസ് സിനിമയാണെന്നും അല്ലെന്നും പറയാൻ സാധിക്കും.മൊത്തത്തിൽ ഒരു ബഹളം ഉള്ള സിനിമയാണ്.രണ്ട് മണിക്കൂർ പതിനേഴ് മിനിട്ടാണ് ഈ സിനിമയുടെ സമയം വരുന്നത്.ആ സമയത്തിനുള്ളിൽ നിങ്ങൾക്ക് ആവശ്യമായ എന്റർടെയിൻമെന്റ് എന്തായാലും ലഭിക്കും എന്ന കാര്യം ഉറപ്പാണ്.അത്തരത്തിലൊരു സിനിമയാണ് കാസർഗോൾഡ്.

അന്യഭാഷയിൽ നിന്നും ഇത്തരം സിനിമകൾ വരുമ്പോൾ നമ്മൾ കാണുകയും കയ്യടിക്കുകയും ഒക്കെ ചെയ്യാറുണ്ട്.പക്ഷെ മലയാളത്തിൽ നിന്നും ഒരു സിനിമ വരുമ്പോൾ അതിനെ ആരും പ്രോത്സാഹിപ്പിക്കാറില്ല.എപ്പോഴും പ്രേക്ഷകരിൽ ഒരു മടിയും സ്വീകരിക്കാനുള്ള ബുദ്ധിമുട്ടും തോന്നാറുണ്ട്.ആ ഒരു ചിന്താഗതി മാറിയത് തന്നെ ആർഡിഎക്സ് പോലുള്ള സിനിമ വന്നതോടുകൂടിയാണ്.നല്ല കഥയാണെങ്കിൽ മലയാളി സ്വീൿരിക്കും എന്ന കാര്യം ഉറപ്പാണ്.ആർടിഎക്സ് പോലുള്ള ഒരു സിനിമയായിരിക്കും കാസർഗോൾഡ്.”സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാണ് കാസർഗോൾഡ് .ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ട്.സെപ്റ്റംബർ 15 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക .

LEAVE A REPLY

Please enter your comment!
Please enter your name here