സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; വ്‌ളോഗര്‍ ‘മല്ലു ട്രാവലര്‍’ക്കെതിരെ പരാതി

0
527

ലയാളി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി

യുവതിയുടെ പരാതിയില്‍ ഷക്കിര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്.

അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

ഷക്കീര്‍ സുബാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇയാള്‍ സ്ഥലത്തില്ല, വിദേശത്തേക്ക് കടന്നതായിട്ടാണ് വിവരം. അതു കൊണ്ട് ഷക്കീര്‍ സുബാന്‍ നാട്ടിലെത്തിയ ശേഷം ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരെ ഷക്കീര്‍ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു”മല്ലു ട്രാവലര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിര്‍ പ്രശസ്തനായത്. കണ്ണൂര്‍ സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here