”അന്ന് അടഞ്ഞ് കിടന്നിരുന്ന ഗേറ്റ് ഇന്ന് എനിക്കായി തുറക്കുന്നു ,ആ നിമിഷം മറക്കാൻ സാധിക്കില്ല’ ; അറ്റ്ലി

0
294

റ്റ്ലി സംവിധാനം നിർവ്വഹിക്കുന്ന ജവാൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഇതിനിടയിൽ ജവാന്റെ ഓഡിയോ ലോഞ്ചിനിടെ ആറ്റ്ലി നടത്തിയ പ്രസം​ഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. യന്തിരൻ സിനിമയുടെ ഷൂട്ടിം​ഗ് സമയത്ത് അടഞ്ഞു കിടന്ന ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ നിന്നും ഒരു ഫോട്ടോ എടുത്തിരുന്നെന്നും ഇന്ന് ആ ​ഗേറ്റ് തനിക്കായി തുറക്കപ്പെട്ടുവെന്നും തന്റെ മൂന്ന് വർഷത്തെ കഠിന പരിശ്രമമാണ് ജവാൻ എന്നും അറ്റ്ലി പറയുന്നു.

അറ്റ്ലിയുടെ വാക്കുകൾ ….

“പതിമൂന്ന് വര്‍ഷങ്ങള്‍ക്കുമുൻപ് യന്തിരന്‍ സിനിമയില്‍ സഹസംവിധായകനായി പ്രവർത്തിക്കുന്ന സമയത്ത് ഷൂട്ടിങ്ങിനായി ഞാൻ മുംബൈയില്‍ പോയിരുന്നു.ഷാരൂഖ് സാര്‍ താമസിക്കുന്ന വീടിന് സമീപമാണ് ചിത്രീകരണം നടന്നിരുന്നത്.ചിത്രീകരണം നടക്കുന്നതിനിടയിൽ എന്റെ കൂടെയുള്ള ഒരാൾ പറ‍ഞ്ഞു, ഈ ഗേറ്റ് കണ്ടോ, ഷാരൂഖ് സാറിന്റെ വീടാണ്. നീ അതിന് മുന്നിൽ നിൽക്ക് ഒരു ഫോട്ടോ എടുത്തു തരാം എന്ന്.അത് കേട്ടതും അദ്ദേഹത്തിൻറെ അടഞ്ഞു കിടക്കുന്ന വീടിന്റെ ​ഗേറ്റിന് മുന്നിൽ നിന്നും ഒരു ഫോട്ടോ എടുത്തു.”

”വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഷാരൂഖ് ഖാൻ എന്നെ കാണണമെന്ന് പറയുന്നു. ആ ​ഗേറ്റുകൾ എനിക്ക് മുന്നിൽ അടഞ്ഞല്ല തുറന്ന് കിടക്കുന്ന .എല്ലാ ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചത്.ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല.മൂന്ന് വർഷത്തെ എന്റെ കഠിന പരിശ്രമം ആണ് ജവാൻ.വിജയിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്നും അറ്റ്ലി പറഞ്ഞു.”

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര,ദീപിക പദുക്കോൺ,പ്രിയ മണി തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്.നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.ജവാന്‍റെ പ്രീബുക്കിംഗിന് ഗംഭീര പ്രതികരണം.ബുക്കിങ് ആരംഭിച്ച പല നഗരങ്ങളിലും വളരെ വേ​ഗത്തിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.മുംബൈ, ഡൽഹി എന്നിവിടങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യഷോയ്ക്ക് ടിക്കറ്റിന് 2400 രൂപയോളം ഉയർന്നതായും റിപ്പോര്‍ട്ടുകളുണ്ട് .ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here