നിങ്ങൾക്കും ​ദുൽഖറി​ന്റെ ‘ലക്കി ഭാസ്ക്കറി​’ന്റെ ഭാ​ഗമാകാം…! ‘മിണ്ടാതെ’ ​ഗാനത്തിന് ചുവടുവെച്ച് റീൽസ് കോബറ്റീഷനിൽ പങ്കെടുക്കൂ…

0
73

ചുരുങ്ങിയ കാലയളവിൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കർ’. ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ​ഗാനം ‘മിണ്ടാതെ’ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൈശാഖ് സുഗുണൻ വരികൾ ഒരുക്കിയ ​ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാണ് പാടിയിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാശ് കുമാർ സംഗീതം പകരുന്ന ഈ ചിത്രം 2024 സെപ്റ്റംബർ 27നാണ് തീയേറ്ററുകളിലെത്തുക. റിലീസിന് മുന്നോടിയായ് ചിത്രത്തിന്റെ ഭാഗമാവാൻ പ്രേക്ഷകർക്കൊരു സുവർണ്ണാവസരം നൽകിയിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറ പ്രവർത്തകർ. അതിനായ് ചെയ്യേണ്ടത് ഇത്രമാത്രമാണ്, ‘മിണ്ടാതെ’ എന്ന ​ഗാനത്തിന് ചുവടുവെച്ച് #Mindathe & #LuckyBaskhar എന്നീ ഹാഷ്ടാ​​​ഗുകളോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് റീൽസ് കോബറ്റീഷനിൽ പങ്കെടുക്കുക.

 

View this post on Instagram

 

A post shared by Venkyatluri (@venky_atluri)

‘ലക്കി ഭാസ്‌കർ’ ഒരു പാൻ ഇന്ത്യൻ ചിത്രമായതുകൊണ്ടുതന്നെ ഓരോ ഭാഷകളിലെ ​ഗാനത്തിന്റെ പേരും ഹാഷ്ടാ​ഗും വ്യത്യസ്തമാണ്. മലയാളത്തിൽ #Mindathe & #LuckyBaskhar എന്നാണെങ്കിൽ തെലു​ഗിൽ #SrimathiGaru & #LuckyBaskhar, തമിഴിൽ #Kolladhey & #LuckyBaskhar, ഹിന്ദിയിൽ #Naaraazgi & #LuckyBaskhar എന്നുമാണ് ഹാഷ്ടാ​ഗുകൾ നൽകേണ്ടത്.

 

View this post on Instagram

 

A post shared by Venkyatluri (@venky_atluri)

സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികയായ് മീനാക്ഷി ചൗധരിയാണ് വേഷമിടുന്നത്. ചിത്രത്തി​ന്റെ ടീസ‌ ഇതിനു മുൻപ് ചിത്രത്തി​ന്റെ അണിയറ പ്രവർത്തകർ പുറത്തുവിടിടിരുന്നു. വളരെ പ്പെട്ടെന്ന് അത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ദിവസം എത്തിയ ​ഗാനവും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.

തെലുഗു, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കർ’. ചിത്രത്തി​ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നിമിഷ് രവി ആണ്, പ്രൊഡക്ഷൻ ഡിസൈൻ ചെയ്യുന്നത് ബംഗ്ലാൻ, ചിത്രസംയോജനം നിർവ്വഹിക്കുന്നത് നവിൻ നൂലി ആണ് . പിആർഒ: ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here