‘ലിയോ’ പ്രദർശനത്തിനെത്തും മുൻപേ തിരുമല ദർശനം നടത്തി ലോകേഷ്

0
229

വിജയ് ലോകേഷ് കൂട്ടുകെട്ടിൽ ഒരുങ്ങി, പ്രദർശനത്തിനെത്തുന്ന സിനിമയാണ് ‘ലിയോ’. ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രദർശനത്തിനെത്താൻ വിരലിലെണ്ണാവുന്ന അത്ര ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തിരുമലയിൽ ദർശനം നടത്തിയ സംവിധായകൻ ലോകേഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ആയ രത്നകുമാറും ലോകേഷിന്റെ സഹായികളും ഒപ്പമുണ്ടായിരുന്നു. തിരുമലയിലെത്തിയ ശേഷം മടങ്ങുന്ന ലോകേഷിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരം​ഗമാവുകയാണ്. തിരുമല സന്ദർശനം കഴിഞ്ഞ്, പുറത്ത് കാത്തുനിന്ന ആരാധകർക്കൊപ്പം ചിത്രങ്ങളും എടുത്ത ശേഷമാണ് ലോകേഷ് അവിടെനിന്നും മടങ്ങിയത്. നേരത്തെ രത്നകുമാർ ശബരിമലയിൽ എത്തിയും ദർശനം നടത്തിയിരുന്നു. ഒക്ടോബർ 19-നാണ് ലിയോ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോയുടെ നിർമ്മാണം . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി അനവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത് .ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് പരമഹംസ, ആക്ഷൻ കൈകാര്യം ചെയ്യുന്നത് അൻപറിവ് , എഡിറ്റിങ് ഫിലോമിൻ രാജ് ആണ് ചെയ്യുന്നത്.

അതേസമയം, ആരാധകരെ ആവേശത്തിലാക്കികൊണ്ടാണ് ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ മൂന്നാമത്തെ സിം​ഗിൾ ‘അൻപെനും” എന്ന ഗാനം ഇന്നലെ പുറത്തിറങ്ങിയത്. ഇതിനോടകം ഗാനം ഏഴ് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.വിജയും തൃഷയും ഒന്നിച്ച ലിറിക്കൽ വീഡിയോ ഗാനം സോണി മ്യൂസിക് സൗത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് പുറത്തെത്തിയത്. മഞ്ഞുമലയുടെ പശ്ചാത്തലത്തിലുള്ള ഗാനങ്ങളിലെ രംഗങ്ങൾ ഗാനത്തിന് ഇരട്ടി മാറ്റ് കൂട്ടുന്നുണ്ട്. വിഷ്ണു ഇടവന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ ആണ് ഈണം പകർന്നിരിക്കുന്നത്. അനിരുദ്ധും ലോതികയും ചേർന്നാണ് ഗാനം ആലപിച്ചത്.‘മെറ്റൽസ് എല്ലാം താഴെ വെച്ചിട്ട് പെറ്റൽസ്( ഇതളുകൾ) കയ്യിലെടുക്കു’ എന്ന അടിക്കുറിപ്പോടെ നേരത്തെ തന്നെ അണിയറപ്രവർത്തകർ ഗാനം പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നു. നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ട് ആയ എക്‌സിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here