‘കെ ഫോർ കല്യാണ’ത്തി​ന്റെ ഒരുക്കങ്ങളിങ്ങനെ : ബിഹെെൻഡ് ദി സീൻ വീഡിയോ പുറത്ത്

0
182

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘​ഗുരുവായൂരമ്പലനടയിൽ’. തീയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ പാട്ടുകളും വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രധാന ഹെെലെെറ്റുകളിലൊന്നായിരുന്നു കല്യാണ പാട്ടായ കെ ഫോർ കല്യാണം. ​മനോഹരമായ ആ ​ഗാനത്തി​ന്റെ ബിഹെെൻഡ് ദി സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ ഇപ്പോർ. സരി​ഗമ മലയാളത്തി​ന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ വന്നിരിക്കുന്നത്.

‘​ഗുരുവായൂരമ്പലനടയിലി’​ലെ കെ ഫോർ കൃഷ്ണ എന്ന ​ഗാനത്തിന് ശേഷം സോഷ്യൽ മീഡിയയിലും കല്യാണങ്ങളിലുമൊക്കെ ട്രെ​ന്റിങ്ങായ ​ഗാനമായിരുന്നു കെ ഫോർ കല്യാണം. ​ഗാനത്തി​ന്റെ മെയിൻ ഹെെലെെറ്റായിരുന്നത് അതിലെ ഹൂക്ക് ​സ്റ്റെപ്പുകളായിരുന്നു സോഷ്യൽ മീഡിയ റീൽസുകളിൽ അത് ട്രെ​ന്റാവുകയും ചെയ്തു. ഡാൻസ് രം​ഗങ്ങളുടെ ചിത്രീകരണവും അതിനിടയിലുണ്ടായ രസകരമായ നിമിഷങ്ങളുമാണ് കെ ഫോർ കല്യാണത്തി​ന്റെ ബിഹെെൻഡ് ദി സീൻ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

സുഹെെൽ കോയയുടെ വരികൾക്ക് ഈണമൊരുക്കിയത് അങ്കിത് മേനോൻ ആണ്. ​ഗാനമാലപിച്ചത് അങ്കിത് മോനോനൊപ്പം മിലൻ ജോയ്, ഹിംമന ഹിലാരി, അരുണ മേരി ജോർജ്, ഇന്ദു ദീപ്, ശരത്, നീലിമ പി ആര്യൻ, പാർവ്വതിഷ് പ്രദീപ് എന്നിവരാണ്. കല്യാണത്തലേന്നുള്ള നൃത്തവും ആഘോഷങ്ങളുമൊക്കെയുള്ള പാട്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

അളിയന്മാരായി ഉള്ള പൃഥ്വിരാജി​ന്റെയും, ബേസിൽ ജോസഫി​ന്റെയും കോംബോ ആയിരുന്നു ​ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിൽ പ്രേക്ഷകർ ഏറെ ആഘോഷിച്ചത്. കൂടാതെ പ്രേക്ഷകർ പ്രതീക്ഷിക്കാതെയുള്ള ട്വി​സ്റ്റുകളും തമാശകളുമെല്ലാം തീയേറ്ററിൽ വലിയ രീതിയിൽ കെെയ്യടി നേടിയിരുന്നു. ഒരു കല്യാണം നടത്താൻ ചിലർ പെടുന്ന പാടുകളും, എന്നാൽ അതോടൊപ്പം അതേ കല്യാണം മുടക്കാൻ ചിലർ ചെയ്യുന്ന കാര്യങ്ങളുമൊക്കെ കോർത്തിണക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തി വമ്പൻ ഹിറ്റായ ചിത്രമാണ് ജയ ജയ ജയ ജയഹേ എന്ന ചിത്രം . ആ സിനിമയുടെ സംവിധായകൻ ആയ വിപിൻ ദാസാണ് ഈ ചിത്രത്തി​ന്റെയും സംവിധാനം നിർവ്വഹിക്കുന്നത് എന്നതും ഈ സിനിമയ്ക്കായി പ്രേക്ഷകർക്ക് കാത്തിരിക്കാനുള്ള ഒരു കാരണമായിരുന്നു.എന്തായാലും പ്രേക്ഷകർ പ്രതീക്ഷിച്ചതിലധികം വിജയമാണ് ചിത്രം നൽകിയിരിക്കുന്നത്. ബേസിലി​ന്റെയും പൃഥ്വിരാജി​ന്റെയും ലൗഡ് കോമഡികളും കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാപശ്ചാത്തലവും ചിത്രത്തിനുണ്ടെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here