ജോജു ജോർജി​ന്റെ ‘പണി’യിൽ ബി​ഗ് ബോസിലെ ഒരു താരം കൂടി, മോഷൻ പോ​സ്റ്റർ പുറത്ത്

0
205

ടൻ ജോജു ജോർജ്ജ് സംവിധാന രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്ന ചിത്രമാണ് ‘പണി’. കാസ്റ്റിംഗ് കൊണ്ട് കൗതുകമുണർത്തുന്ന ഒന്നാണ് ഈ സിനിമ. ജോജു ജോർജ്ജ് തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബി​ഗ് ബോസ് മലയാളം താരങ്ങളായ സാ​ഗർ സൂര്യയും ജുനൈസ് വി പിയും അഭിനയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വർത്തകളനുസരിച്ച് ബിഗ്‌ബോസ് വീട്ടിലെ ഒരു താരം കൂടി ഈ സിനിമയിൽ വേഷമിടും.

സാഗർ സൂര്യയ്ക്കും ജുനൈസിനുമൊപ്പം ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്ന റിനോഷ് ജോർജ്ജ് ആണ് സിനിമയിൽ എത്തുന്നത്. സം​ഗീത സംവിധായകനും ​ഗായകനും നടനുമായ റിനോഷ് മുൻപ് നോൺസെൻസ് എന്ന മറ്റൊരു ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ജോജു ജോർജിൻറെ പിറന്നാൾ ദിനത്തോടനുബന്ധിച്ചു പണി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം കഥാപശ്ചാത്തലമാക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിനൊപ്പം എ ഡി സ്റ്റുഡിയോസിന്റെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരും ഒത്തുചേർന്നാണ് നിർമ്മിക്കുന്നത്. സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, ഇയാൻ, ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ എന്നീ താരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നവർ.

പ്രശസ്ത സംവിധായകൻ വേണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്. വിഷ്ണു വിജയിയുടെതാണ് സംഗീതം. സൗണ്ട് ഡിസൈൻ കൂടാതെ സിങ്ക് സൗണ്ട് എന്നിവ കൈകാര്യം ചെയ്യുന്നത് അജയൻ അടാട്ട് ആണ് . പ്രൊഡക്ഷൻ ഡിസൈനിങ് സന്തോഷ് രാമനും , ക്രീയേറ്റീവ് പ്രൊഡ്യൂസറായി ജയൻ നമ്പ്യാർ, മിക്സ് ചയ്യുന്നത് എം ആർ രാധാകൃഷ്ണൻ, മേക്കപ്പ് കെെകാര്യം ചെയ്യുന്നത് എം ജി റോഷൻ, സമീർ ഷാം എന്നിവരാണ്, കോസ്റ്റ്യൂം ചെയ്യുന്നത് സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സംഘട്ടനം ചെയ്യുന്നത് ദിനേശ് സുബ്രായൻ, സന്ധ്യ മാസ്റ്റർ ആണ് കൊറിയോഗ്രഫി.

LEAVE A REPLY

Please enter your comment!
Please enter your name here