കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ജവാനിന്റെ വിശേഷങ്ങളാണ് സിനിമാലോകത്തെ പ്രധാന ചർച്ച. അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് കഴിഞ്ഞയാഴ്ച്ചയായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണത്തോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒടിടിയിൽ ചിത്രത്തെ പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് ആവേശം കൂട്ടുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ജവാൻ സിനിമ ഒടിടിയിൽ എത്തുമ്പോൾ തീയേറ്ററിൽ കാണിച്ചതിനെക്കാളും ദെെർഘ്യമേറും എന്നാണ് വിവരം.
ഇപ്പോഴും ബോളിവുഡിൽ കിംഗ് ഖാനായി തുടരുകയാണ് ഷാരൂഖ് ഖാൻ. ഷാരൂഖ്-അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങിയ ‘ജവാൻ’ പ്രദർശനത്തിൻ്റെ രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ വമ്പൻ ആധിപത്യമാണ് നിലനിർത്തുന്നത്. തിയേറ്ററിൽ കണ്ടവർക്കുൾപ്പെടെ പുതുമ നഷ്ടപ്പെടാതെ ഒടിടിയിൽ സിനിമ കാണാൻ അവസരമൊരുങ്ങുകയാണ്. 20 മിനിറ്റ് ‘എക്സറ്റൻഡഡ് വേർഷനു’മായാണ് ജവാൻ ഇനി ഓൺലൈൻ സ്ട്രീമിങ്ങിനെത്തുക എന്നാണ് റിപ്പോർട്ട്. തിയേറ്റർ റിലീസിൽ ദൈർഘ്യം കൂടുന്നത് ഒഴിവാക്കാനായി ചില സുപ്രധാന രംഗങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇതെല്ലാം ഒടിടി പതിപ്പിൽ ഉൾപ്പെടുത്തുമെന്നാണ് വിവരങ്ങൾ.
ജവാന്റെ സംവിധായകൻ അറ്റ്‌ലി നേരിട്ടെടുത്ത തീരുമാനത്തിലാണ് ചിത്രത്തിന്റെ എക്സ്റ്റെൻഡഡ് വേർഷൻ വരുന്നതെന്നാണ് സൂചന. ഓടിടി കാഴ്ചക്കാർക്ക് കൂടുതൽ ആകർഷകമായ സിനിമാറ്റിക് അനുഭവം നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിറ്റാണ് സിനിമയ്ക്ക് തിയേറ്ററിലുണ്ടായിരുന്ന ദൈർഘ്യം. എന്നാൽ ജവാൻ ഒടിടിയിലെത്തുമ്പോൾ മൂന്ന് മണിക്കൂർ 15 മിനിറ്റ് ദെെർഖ്യമുണ്ടാവും.
സെപ്റ്റംബർ ഏഴിന് പ്രദർശനത്തിനെത്തിയ ജവാൻ ആദ്യ ദിനം തന്നെ 75 കോടി നേടിക്കൊണ്ട് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ നേടിയിരുന്നു. ആഗോള തലത്തിൽ 858.68 കോടി പിന്നിട്ടാണാണ് സിനിമ മുന്നേറുന്നതെന്ന് നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റ്സ് വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയാണ് വ്യക്തമാക്കിയത്.
Warning ⚠️: Smoking kills, and so does Vikram Rathore at the Box Office! 🔥
Go book your tickets now! https://t.co/B5xelUahHO
Watch #Jawan in cinemas – in Hindi, Tamil & Telugu. pic.twitter.com/X94c2nOzCi
— Red Chillies Entertainment (@RedChilliesEnt) September 18, 2023
ജവാൻ സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയത് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട് .ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു . ആയിരക്കണക്കിനാളുകളാണ് ആ ദിവസം അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്.സിനിമയിലെ മൊട്ടത്തല ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്നും ഈ രൂപത്തിൽ ഇനി തന്നെ കാണാൻ സാധിക്കില്ലെന്നും ‘മൊട്ട’ ലുക്കിൽ കാണാൻ ജവാന്റെ ഷോയ്ക്ക് ആരാധകരെ ഷാരൂഖ് ക്ഷണിച്ചതും ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിരുന്നു.