അനില്‍ ശര്‍മ സംവിധാനവും നിർമ്മാണവും നിർവഹിച്ച ചിത്രമാണ് ‘ഗദാര്‍ 2’. ഇപ്പോഴിതാ ‘പഠാനെ’യും ‘ബാഹുബലി 2’നെയും മറികടന്ന് ‘ഗദര്‍ 2’ റെക്കോർഡ് നേടിയിരിക്കുകയാണ്. സണ്ണി ഡിയോളാണ് ചിത്രത്തിൽ നായകനായെത്തിയത്. ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ‘പഠാന്‍’. 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായിരുന്നു പഠാന്‍. എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ ഹിന്ദി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ പഠാന്‍, ഉയര്‍ന്ന വരുമാനം നേടിയ അഞ്ചാമത്തെ ഇന്ത്യന്‍ ചിത്രവും കൂടിയായിരുന്നു.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 493.37 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. അത്തരത്തിലൊരു ചിത്രത്തെയാണ് ഇപ്പോൾ ‘ഗദര്‍ 2’ പിന്നിലാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷന്‍ ലഭിക്കുന്ന മൂന്നാമത്തെ സിനിമ ആയിരിക്കുകയാണ് ഗദര്‍ 2. ചിത്രം റിലീസ് ചെയ്ത് മൂന്നാം ആഴ്ചയില്‍ ഇന്ത്യയിലെ ചിത്രത്തിന്‍റെ ബിസിനസ് 439.95 കോടിയാണ്. മറ്റൊരുപാട് ചിത്രങ്ങളുടെ റിലീസുകള്‍ ബോളിവുഡില്‍ ഉണ്ടായിരുന്നു. എന്നിട്ടും സിനിമ മികച്ച പ്രതികരണത്തോടെ തന്നെ വലിയ വിജയമാണ് നേടുന്നത്. 2001ല്‍ ഇറങ്ങിയ ‘ഗദര്‍: ഏക് പ്രേം’ സിനിമയുടെ രണ്ടാം ഭാഗമാണ് ‘ഗദാര്‍ 2’. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചെത്തുന്നത്.

ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങിയ പ്രമുഖ താരങ്ങൾ ഗദാര്‍ 2വില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മിതൂൻ ആണ് സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അതേസമയം സിനിമ വീണ്ടും ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്യുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വർഷം ജൂൺ ഒൻപതിനാണ് സിനിമ വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറഞ്ഞിരുന്നത് കെജിഎഫ് 2 ഹിന്ദി പതിപ്പിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഗദര്‍ 2 മറികടന്നുവെന്നാണ്.
Hindustan ka favourite bann chuka hai Tara Singh ka parivaar! 😍🫶🏻
Book your tickets!
🔗 – https://t.co/Dn4CxE3DgE#Gadar2 in cinemas now. 🎞️@Gadar_Official @iamsunnydeol @ameesha_patel @iutkarsharma @Anilsharma_dir @anilsharmaprod #ShaktimaanTalwar @Mithoon11 @shabinaakhan… pic.twitter.com/Pi1rnuESjx— Zee Studios (@ZeeStudios_) September 3, 2023
ഗദര്‍ 2 ചിത്രം റിലീസ് ചെയ്തിട്ട് ഇരുപത്തിനാലാം ദിവസമാണ് ഇന്ന്. ചിത്രത്തിൽ അമീഷ പട്ടേല്‍ ആണ് സണ്ണി ഡിയോളിന്റെ നായികയായി എത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷന്‍ ലഭിക്കുന്ന മൂന്നാമത്തെ സിനിമ ആയിരിക്കുകയാണ് ഗദര്‍ 2. സിനിമ രാജ്യത്ത് മാത്രം ചുരുങ്ങിയ ദിവസത്തിനുള്ളിൽ 300 കോടിയിലധികമാണ് സ്വന്തമാക്കിയിരുന്നത്.

