‘ദി ജംഗബുരു കേഴ്സ് ‘ , ഇന്ത്യയിലെ ആദ്യത്തെ ക്ലൈ-ഫൈ ത്രില്ലർ പരമ്പര ; ആഗസ്ത് 9 മുതൽ സോണി ലിവിൽ

0
109

ന്ത്യയിലെ ആദ്യത്തെ ക്ലൈ-ഫൈ ത്രില്ലർ പരമ്പര രംഗത്തെത്തുകയാണ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കഥാ സാഹിത്യത്തിനാണ് ക്ലൈ -ഫൈ എന്ന് പറയുന്നത്. രാജ്യാന്തര പ്രശസ്തി നേടിയ ദേശീയ അവാർഡ് ജേതാവും നിർമ്മാതാവും കൂടെ സംവിധായകനുമായ നില മാധബ് പാണ്ഡയാണ് ഈ പരമ്പരയുമായെത്തുന്നത്. ‘ദി ജംഗബുരു കേഴ്സ് ‘ എന്നാണ് ഈ പുതിയ പരമ്പരയുടെ പേര് .

2023 ഓഗസ്റ്റ് 9 മുതലായിരിക്കും ഈ പരമ്പര സോണി ലിവിൽ പ്രദർശനം തുടങ്ങുക . ഒഡീഷയിലെ ഒരു ചെറിയ പട്ടണത്തിൽ സംഭവിക്കുന്ന കഥയാണ് പരമ്പര കൈകാര്യം ചെയ്യുന്നത്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യ വിശകലന വിദഗ്ധയായ പ്രിയാദാസിന്റെ ജീവിതമാണ് ഈ പരമ്പരയിലൂടെ വരച്ചുകാട്ടുന്നത്.

പ്രിയയുടെ അച്ഛൻ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതാവുകയും ഒഡീഷയിലേക്ക് മടങ്ങി വരാൻ അവൾ നിർബന്ധിതയാവുകയുമായിരുന്നു. അച്ഛനായി പ്രിയ തിരച്ചിൽ തുടങ്ങുമ്പോൾ അസാധാരണമായ ചില സംഭവവികാസങ്ങൾ ഉണ്ടാവുന്നുണ്ട്. അതിലൂടെ ഖനനങ്ങളുടെ നാടായ ഒഡീഷയും അവിടത്തെ പ്രാദേശിക ബോണ്ടിയ ഗോത്രവും തമ്മിലുള്ള ഒരു പ്രത്യേക ഒരു ബന്ധത്തിന്റെ ചുരുളഴിയുകയും ചെയ്യുന്നു.

 

View this post on Instagram

 

A post shared by Pure Odisha (@pure_odisha)

നില മാധബിന്റെ ആദ്യത്തെ ഓ ടി ടി പരമ്പര കൂടിയാണ് ‘ദി ജംഗബുരു കേഴ്സ്’. മനുഷ്യന് പ്രകൃതിക്ക് മുകളിലുള്ള അവസാനിക്കാത്ത അധികാരത്തിന്റെ പ്രത്യാഘാതങ്ങളിലേക്കാന് ഈ പരമ്പര നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്.

സ്റ്റുഡിയോ നെക്സ്റ്റ് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്.പരമ്പരയുടെ ആശയവും സംവിധാനവും നില മാധബ് പാണ്ഡ തന്നെയാണ്. മായംഗ് തിവാരിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പരമ്പരയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പൗലോ പെരസ് ആണ്. ജബീൻ മർച്ചന്റ് ആണ് പരമ്പര എഡിറ്റ് ചെയ്തിരിക്കുന്നത് . ഫാരിയ അബ്ദുള്ള, നാസർ, മകരന്ദ് ദേശപാണ്ഡെ, സുദേവ് നായർ, ദീപക് സമ്പത്ത്, ഹിദേശ് ദാവെ എന്നിവർ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

ഇന്ത്യയിലെ ആദ്യത്തെ ക്ലൈ-ഫൈ ത്രില്ലർ പരമ്പര എന്ന പ്രത്യേകതയും “ദി ജംഗബുരു കേഴ്‌സിനുണ്ട്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സമ്പത്തുകൾക്ക് വേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ആർത്തിയുടെ പരിണിത ഫലങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയാണ് ഈ പരമ്പര. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ഈ മേൽക്കോയ്മ കാരണം ഉണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്നുണ്ട് .

ഈ പരമ്പരയിലൂടെ പ്രേക്ഷകരെ ഒരേസമയം ആനന്ദിപ്പിക്കുകയും അതെ സമയം പരിസ്ഥിതി സംരംക്ഷണത്തിന്റെ അടിയന്തരമായ ആവശ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. അത് തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും അനോയറപ്രവർത്തകർ പറയുന്നുണ്ട്. വളരെ പ്രഗൽഭരായ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഒത്തൊരുമിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here