അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍റെ പ്രീബുക്കിംഗിന് ഗംഭീര പ്രതികരണം.ബുക്കിങ് ആരംഭിച്ച പല നഗരങ്ങളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.മുംബൈ, ഡൽഹി എന്നിവിടങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യഷോയ്ക്ക് ടിക്കറ്റിന് 2400 രൂപയോളം ഉയർന്നതായും റിപ്പോര്‍ട്ടുകളുണ്ട് .
#Jawan ADVANCE BOOKING STATUS: EXTRAORDINARY TRENDS!
NOTE: Tickets sold for *Thu* / *Day 1* at NATIONAL CHAINS… Update: Fri, 2.45 pm
⭐️ #PVR + #INOX: 66,000
⭐️ #Cinepolis: 13,500
⭐️ Total: 79,500 tickets sold#SRK #Nayanthara #VijaySethupathi #DeepikaPadukone— taran adarsh (@taran_adarsh) September 1, 2023
ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നുംറിപ്പോർട്ടുകളുണ്ട് . യുഎസില്‍ ഇതുവരെ അഡ്വാൻസ് ബുക്കിംഗിൽ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത് .431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.
ഇത്തരത്തില്‍ പ്രീബുക്കിംഗ് പുരോഗമിച്ചാല്‍ ജവാന്‍ ആദ്യ ദിനം 100 കോടി നേടുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത ‘പഠാൻ’ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.ജവാനും ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടുമെന്ന് തന്നെയാണ് അനലിസ്റ്റുകൾ പറയുന്നത്.
സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക.അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര,ദീപിക പദുക്കോൺ,പ്രിയ മണി തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.

