‘ഐഡന്റിറ്റി’യിലൂടെ മോളിവുഡിൽ തുടക്കം കുറിക്കാൻ ബോളിവുഡിലെ സൂപ്പർ നായിക മന്ദിര ബേദി

0
185

ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി അഖിൽ പോൾ, അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഐഡന്റിറ്റി’. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ വാർത്തകളും ഐഡന്റിറ്റി എന്ന ചിത്രത്തി​ന്റെ പ്രതീക്ഷ വർധിപ്പിക്കുകയാണ്. പ്രഖ്യാപിച്ചതുമുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണിത്. ഇപ്പോൾ ചിത്രത്തിൻറെ പ്രധാന താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായികയായ മന്ദിര ബേദി കൂടി എത്തിയിരിക്കുകയാണ്. നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ബോളിവുഡിൽ ഏറെ പ്രേക്ഷകപ്രീതിയുള്ള താരമാണ് മന്ദിര ബേദി. ‘സഹോ’ എന്ന പ്രഭാസ് ചിത്രത്തിലെ വില്ലൻ വേഷത്തിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1994 ൽ ദൂരദർശനിൽ സം‌പ്രേഷണം ചെയ്യപ്പെട്ട ‘ശാന്തി’ എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അഭിനയിച്ചാണ് മന്ദിര ബേദി ശ്രദ്ധേ നേടുന്നത്. ഇതിലെ അഭിനയത്തിനു ശേഷം ‘ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലും അഭിനയിച്ചു. മന്ദിര ബേദിയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു അത്. പിന്നീട് ചില ടെലിവിഷൻ പരമ്പരകളിലും മന്ദിര അഭിനയിച്ചു. ടെലിവിഷൻ അവതാരികയായും താരം തിളങ്ങിയിട്ടുണ്ട്.

നാലു ഭാഷകളിലായി വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ‘ഐഡൻറിറ്റി’യിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് എന്നിവരും വേഷമിടുന്നുണ്ട്. ‘ഫോറൻസിക്’ എന്ന ക്രെെം ഇൻവെ​സ്റ്റി​ഗേഷൻ ത്രില്ലർ ചിത്രത്തിനു ശേഷം ടോവിനോ തോമസ്, അഖിൽ പോൾ, അനസ് ഖാൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്.  ടോവിനോ, തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ടുകൾ. അമ്പതു കോടിക്ക് മുകളിൽ ചിലവ് വരുന്ന ഈ ചിത്രം ടോവിനോയുടെ സിനിമാജീവിതത്തിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് സ്ക്രീനിനുമുന്നിൽ പിടിച്ചിരുത്തുന്ന രീതിയിൽ ചിത്രം ഒരുക്കാനുള്ള കഴിവ് ഫോറൻസിക് എന്ന ചിത്രത്തിലൂടെതന്നെ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ തെളിയിച്ചതാണ്. ടോവിനോ തോമസ്, തൃഷ, വിനയ് റോയ് എന്നിവര്‍ക്ക് പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here