തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച് കിംഗ് ഖാൻ ചിത്രം ‘ജവാൻ’. മികച്ച പ്രേക്ഷകപ്രതികരണത്തോടെ ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആളുകൾ എല്ലാം തന്നെ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് നൽകുന്നത്. ചിത്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ലഭിച്ച ആദ്യത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ് .
ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. നേരത്തെ പഠാന്‍ 1.9 കോടി നേടി ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി നേടിയിരുന്നു.
#Jawan Day 1 – History Made
All time record Day 1 for a Bollywood movie In Kerala
Gross : 3.5 Cr range 🙏
Previous Best – #Pathaan with 1.9 CrKing 🤴 pic.twitter.com/vrZ2IsVYMp
— ForumKeralam (@Forumkeralam2) September 7, 2023
അതേസമയം, നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടത്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപയും സിനിപൊളിസില്‍ 3.75 കോടിയും നേടിയിരിക്കുകയാണ് ജവാൻ. 12 മണി വരെ ആകെ 19.35 കോടി നേടിയിരിക്കുകയാണ് ജവാൻ. ആദ്യദിനത്തിലെ മികച്ച കളക്ഷൻ കൊണ്ടുതന്നെ വരുംദിവസങ്ങളിൽ ‘ജവാൻ’ 100 കോടി ക്ലബിൽ എത്തും എന്ന് തന്നെയാണ് സൂചന.
എന്നാൽ ചിത്രത്തിന്റെ വമ്പൻ റിലീസിന് ശേഷം വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ്. സിനിമാമേഖലയിൽ വളരെ ഖേദകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഏവരും വളരെ അധികം ആവേശത്തോടെ കാത്തിരുന്ന ചിത്രം അത്രതന്നെ മികച്ചതാക്കി അറ്റ്ലീ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഷാരൂഖ് എന്ന താരത്തെ വളരെ മികച്ചതായി തന്നെ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് ആദ്യം പുറത്തു വരുന്ന പ്രതികരണങ്ങൾ പൂർണമായും പറയുന്നത്. വിജയ് സേതുപതി എന്ന വില്ലനെ പൂർണമായി കാണാനാവാത്തതിന്റെ വിഷമവും കുറച്ച് പേരിൽ കാണാൻ കഴിയുന്നുണ്ട്.
ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന്‍ ലഭിച്ചത്.