‘ഭ്രമയുഗം’ സ്പെഷ്യൽ പോസ്റ്റർ നാളെ പുറത്തിറങ്ങും

0
179

മ്മൂട്ടി വില്ലനായെത്തുന്ന പുതിയ സിനിമയായ ഭ്രമയുഗത്തിന്റെ സ്പെഷ്യൽ പോസ്റ്റർ നാളെ പുറത്തിറങ്ങും.
രാഹുൽ സദാശിവനാണ് സംവിധാനം. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Night Shift Studios (@allnightshifts)

ചിത്രത്തിന്റെ പിന്നണിയിലുള്ളവരാണ് നാളെ, സെപ്റ്റമ്പർ 6 ന് മമ്മൂട്ടിയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങുമെന്ന വർത്ത പുറത്ത് വിട്ടിരിക്കുന്നത് സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവനടക്കം ഇൻസ്റ്റാഗ്രാമിൽ വാർത്ത പങ്കു വെച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് പോസ്റ്റർ പുറത്തിറങ്ങുന്നത്. മമ്മൂട്ടിയുടെ ജന്മദിനമായതിനാൽ തന്നെ മമ്മൂട്ടിയുടെ കഥാപാത്രവുമായി ബന്ധമുള്ള പോസ്റ്ററായിരിക്കും പുറത്തിറങ്ങാനിരിക്കുന്നതെന്ന കാര്യം ഉറപ്പാണ്.

വൈ നോട്ട് സ്റ്റുഡിയോസ് എന്ന കമ്പനിയുടെ പുതിയ പ്രൊഡകഷൻ കമ്പനി ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് “ഭ്രമയുഗം” എന്ന ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ കൂടാതെ മറ്റ് നാല് ഭാഷകളിലും ചിത്രം റിലീസിന് എത്തും.
ഇതിനുമുൻപ് വിധേയൻ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോഷാക്കിലും പുഴുവിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളിലാണ് മമ്മൂട്ടി എത്തിയിരുന്നത് . പുതിയ സിനിമയായ “ഭ്രമയുഗം” ത്തിലും നടൻ തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്.

ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തെത്താനുള്ളത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ, നവാഗത സംവിധായകൻ റോബി വർഗീസ് രാജിൻറെ കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന പുതിയ ചിത്രങ്ങൾ.കാതൽ ദി കോറിൽ ജ്യോതികയാണ് നായികയായി മമ്മൂട്ടിക്കൊപ്പം എത്തുക. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു..

 

എംടി വാസുദേവൻ നായരുടെ കൃതികളെ ആസ്പദമാക്കിയുള്ള ആന്തോളജിയിലെ ഒരു പ്രധാന ഭാഗത്തിലും മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here