അളിയന്‍മാര്‍ പൊളിച്ചു, തീയേറ്ററില്‍ ചിരിപ്പൂരമായി ഗുരുവായൂരമ്പലനടയില്‍: പ്രേക്ഷക പ്രതികരണം

0
151

പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഗുരുവായൂരമ്പലനടയില്‍ ഇന്ന് മുതല്‍ പ്രദര്‍ശനാമാരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രൃഥിരാജും, ബേസിലും, അനശ്വരയും നിഖിലയും അസാധ്യമായി അഭിനയിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കല്ല്യാണവും കണ്‍ഫ്യൂഷനും അതിനെ തുടര്‍ന്നുള്ള പുലിവാലുമാണ് ഈ ചിത്രത്തിലൊരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിറ്റുവേഷന്‍ കോമഡി അടുത്തകാലത്ത് നന്നായി ഉപയോഗിച്ചിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഈ ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം നന്നായി പൃഥിരാജിനെ പ്ലേസ് ചെയ്തിട്ടുണ്ട്. കുറേക്കാലത്തിന് ശേഷമാണ് ഒരു കോമഡി റോളിലേക്ക് പൃഥ്വിരാജ് തിരിച്ചുവന്നത് അത് അടിപൊളിയാക്കിയെന്നും പ്രേക്ഷകര്‍ പറയുന്നു. അഭിനേതാക്കളെല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്. താരത്തെ നന്നായി തന്നെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ബേസിലും പൃഥിരാജുമായിട്ടുള്ള കോംബോ അടിപൊളിയായിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നു. ശരിക്കും ഗുരുവായൂരമ്പലനടയില്‍ ഒരു കല്യാണം കൂടിയ പ്രതീതിയാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നത്.

കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുമിച്ച് കാണാന്‍ സാധിക്കുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. എല്ലാവരെയും നന്നായി പ്ലേസ് ചെയ്തിട്ടുണ്ട്. ഒരു ക്യാമിയോ റോളുണ്ട്. പഴയൊരു കാലത്തേക്ക് കൊണ്ടുപോകുന്നുണ്ട് ഈ ക്യാമിയോ റോളുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു. വിപിന്‍ദാസിന്റെ സംവിധാനത്തെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു പൂരപറമ്പിലെത്തിയതുപോലെയാണ് ഈ സിനിമയെന്ന് ഒരു പ്രേക്ഷകന്റെ പ്രതികരണം.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ബൈജു തുടങ്ങിയ താരനിര ചിത്രത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിന് ചേര്‍ന്ന രീതിയില്‍ ഗംഭീരമാക്കിയിട്ടുണ്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ഹൃസ്വമാണെങ്കില്‍ രസകരമാണ് ഈ റോളെന്നും പ്രേക്ഷകര്‍ പറയു്‌നു. ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടെയിനറാണെന്ന് പ്രേക്ഷകര്‍ അഭിപ്രായം പറയുന്നത്.

അതേസമയം,ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍ തമിഴ് നടന്‍ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുങ്ങുന്നത്. ഛായാഗ്രഹണം നീരജ് രവി നിര്‍വഹിക്കുന്നു ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം എഡിറ്റര്‍ ജോണ്‍ കുട്ടി, സംഗീതം അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍ ആര്‍ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റിയൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here