‘എനിക്കും എന്‍റെ ഗേള്‍ ഫ്രണ്ടിനും ജവാന്‍റെ ഒരു ഫ്രീ ടിക്കറ്റ് തരാമോ’ ? രസകരമായ ചോദ്യത്തിന് മറുപടി നൽകി ഷാരൂഖ്

0
307

റ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ജവാൻ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ ആരാധകരുമായി ക്യൂ ആൻഡ് എ സെഷൻ നടത്തിയിരുന്നു.ഇതിൽ ഒരു ചോദ്യത്തിന് കിംഗ് ഖാന്‍ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഹരിശങ്കര്‍ വസിഷ്ഠ എന്ന വ്യക്തിയാണ് ഷാരൂഖിനോട് എക്സിലൂടെ ഒരു ആവശ്യം അറിയിച്ചത്.”എനിക്കും എന്‍റെ ഗേള്‍ ഫ്രണ്ടിനും ജവാന്‍റെ ഒരു ഫ്രീ ടിക്കറ്റ് തരാമോ, ഞാനൊരു പാവം ബോയ് ഫ്രണ്ടാണ് എന്നായിരുന്നു ചോദ്യം.വളരെ രസകരമായാണ് ഷാരൂഖ് ഇതിന് മറുപടി നൽകിയത്.ഫ്രീയായാണോ പ്രേമം നല്‍കുന്നത്. ടിക്കറ്റിന് പണം നല്‍കണം. പ്രണയത്തെ ഇത്രയും വിലകുറച്ച് കാണരുത്. കാമുകിയെയും കൂട്ടി പോയി ടിക്കറ്റ് എടുക്കൂ” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.ഇതിനോടകം ഹരിശങ്കര്‍ വസിഷ്ഠയുടെ ചോദ്യവും ഷാരൂഖിന്റെ മറുപടിയും വൈറൽ ആയി കഴിഞ്ഞു.1.2 ലക്ഷം ആളുകളാണ് ഈ മറുപടിക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

അതേസമയം ജവാന്‍റെ പ്രീബുക്കിംഗിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.ബുക്കിങ് ആരംഭിച്ച പല നഗരങ്ങളിലും വളരെ വേ​ഗത്തിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.മുംബൈ, ഡൽഹി എന്നിവിടങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യഷോയ്ക്ക് ടിക്കറ്റിന് 2400 രൂപയോളം ഉയർന്നതായും റിപ്പോര്‍ട്ടുകളുണ്ട് .Jawan' Trailer Features Shah Rukh Khan as a Ruthless Anti-Heroചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. യുഎസില്‍ ഇതുവരെ അഡ്വാൻസ് ബുക്കിംഗിൽ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത് .431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here