‘ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്യാന്‍ സമ്മതിച്ചു’: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

0
140

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു. മോഹന്‍ലാലിനോടൊപ്പം ഈ തവണ 2 നായ്കളാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ പ്രിയപ്പെട്ടവളര്‍ത്തുനായ്ക്കളായ കാസ്പറും വിസ്‌കിയും. ഫോട്ടോയൊടൊപ്പം ‘ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം ഫോട്ടോയില്‍ ഒരുമിച്ച് പോസ് ചെയ്തു’ എന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്. ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

ഈഫോട്ടോയില്‍ മോഹന്‍ലാല്‍ കൈയ്യില്‍ ഒരു മൊബൈല്‍ പിടിച്ച് സോഫായില്‍ കിടക്കുന്നതാണ്. ആരാധകരുടെ കണ്ണുടക്കിയത് മോഹന്‍ലാലിന്റെ ലുക്കിലാണ്. നിര്‍ണയം സിനിമയിലെ ലുക്കിലാണ് മോഹന്‍ലാലിനെ കാണുന്നതെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. ലാലേട്ടന്റെ അതിമനോഹരമായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നായ്ക്കളോട് ഏറെ ഇഷ്ടമുള്ള മോഹന്‍ലാലിന്റെ പ്രിയപ്പെട്ട നായയാണ് ഷീറ്റ്‌സു ഇനത്തില്‍പ്പെട്ട വിസ്‌കി. വിസ്‌കിയെക്കുടാതെ ബെയ്‌ലി എന്ന നായ്ക്കുട്ടിയും താരത്തിനുണ്ട്. ഇവരെല്ലാവരും ചെന്നെയിലെ വീട്ടിലെ താരങ്ങളാണ്.

അതേസമയം നേരത്തെയും വിസ്‌കിയുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.മോഹന്‍ലാല്‍ എടുത്ത ചിത്രം സന്തോഷ് ശിവന്‍ ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു ആ രഹസ്യം പരസ്യമാക്കിയത്. നമ്മുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ അതീവ തല്‍പരനായ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഫ്രെയ്മില്‍ വിസ്‌കി, പ്രണവ് മോഹന്‍ലാലിന്റെ വളര്‍ത്തു നായ… എന്ന് കുറിച്ച് കൊണ്ടാണ് ലാലേട്ടന്‍ പകര്‍ത്തിയ ചിത്രം സന്തോഷ് ശിവന്‍ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ ചെന്നൈയിലെ കടല്‍ തീരത്തിനടുത്തുളള്ള വലതിയില്‍ നിന്നുള്ള ചിത്രമാണിത്. പ്രണവിന്റെ വളര്‍ത്തു നായ വെളളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പ്രതിമയുടെ സമീപം ഇരിക്കുന്നതിന്റെ ചിത്രമാണിത്.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പകര്‍ത്തിയ മറ്റൊരു ചിത്രവുമായി നടന്‍ അനൂപ് മേനോന്‍ രംഗത്തെത്തിയിരുന്നു. ലാലേട്ടന്റെ സ്ഥിരം മോഡലായ പ്രണവിന്റ വളര്‍ത്ത് നായ വിസ്‌കി തന്നെയായിരുന്നു മോഡല്‍. കടല്‍ തീരത്തേയ്ക്ക് നേക്കി നില്‍ക്കുന്ന പ്രണവിനൊപ്പം നില്‍ക്കുന്ന വിസ്‌കിയായിരുന്നു ചിത്രത്തില്‍. പ്രണവിന്റെ കാലുകള്‍ മാത്രമായിരുന്നു ചിത്രത്തില്‍. എന്നാല്‍ വിസ്‌കി ഫ്രെയിമില്‍ തിളങ്ങി നില്‍ക്കുകയാണ്. കുറച്ച് സമയം മുന്‍പ് ചെന്നൈയിലെ വസതിയില്‍ നിന്ന് ലാലേട്ടന്‍ പകര്‍ത്തിയ ചിത്രമാണിത്. കടലിലേയ്ക്ക് നോക്കി നില്‍ക്കുന്ന അപ്പുവും അവരുടെ പ്രിയപ്പട്ട വിസ്‌കിയുമാണ് ചിത്രത്തില്‍. ലോക്ക് ഡൗണിലെ അദ്ദേഹത്തിന്റെ കലാവൈദഗ്ധ്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഇതാണ് മോഹന്‍ലാല്‍, ദ ഫോട്ടോഗ്രാഫറെന്ന കുറിപ്പോടെയാണ് അനൂപ് മേനോന്‍ ചിത്രം പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹന്‍ലാലിന്റെ വളര്‍ത്തുമൃഗങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. മോഹന്‍ലാലിന്റെ വളര്‍ത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ്. മോഹന്‍ലാലിന്റെ പ്രിയപ്പെട്ട രണ്ട് പൂച്ചകളാണ് നീറോയും ഇസയും. കുടുംബാംഗങ്ങളെ പോലെ ലാലേട്ടനും കുടുംബവും കൂടെ കൂട്ടിയവര്‍. നീറോയും ഇസയും കൂടാതെ വിസ്‌കി, ബെയ്‌ലി, സ്‌നൂബി, പാര്‍ക്ക് തുടങ്ങി ഏഴ് നായകളുമുണ്ട് മോഹന്‍ ലാലിന് ഒപ്പം. ഷിഹ് സു ഇനത്തില്‍ പെട്ട ബെയ്‌ലി എന്ന വളര്‍ത്തുനായയെയും, നീറോ എന്ന ബംഗാള്‍ പൂച്ചയെയും ലാലേട്ടന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

മോഹന്‍ലാലിനെ പോലെ തന്നെ മക്കളായ വിസ്മയക്കും പ്രണവിനും ഭാര്യ സുചിത്ര മോഹന്‍ലാലിനും ഏറെ പ്രിയപ്പെട്ടവരാണിവര്‍. യാത്രകളില്‍ ലാലേട്ടനെ പോലെ തന്നെ മകള്‍ വിസ്മയയും വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടാറുണ്ട്. വിസ്മയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റാറുകള്‍ ഷിഹ് സു ഇനത്തില്‍ പെട്ട വളര്‍ത്തുനായ്ക്കളാണ്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

LEAVE A REPLY

Please enter your comment!
Please enter your name here