നിവിൻ പോളിയെ നായകനാക്കി ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. വെസ്‌റ്റേൺ, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ പ്രാഗത്ഭ്യമുള്ള, മാർഷ്യൽ ആർട്‌സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാന് അപേക്ഷിക്കാൻ അവസരമുള്ളത്. താല്പര്യമുള്ളവർ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് അയക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ തന്റെ സമൂഹ മാധ്യമ അകൗണ്ടുകളിലൂടെ നായികയെ തേടികൊണ്ടുള്ള പോസ്റ്ററുകൾ പങ്കു വെച്ചിട്ടുണ്ട്.
View this post on Instagram
ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ വര്ഷം മാർച്ചിൽ പുറത്തിറക്കിയിരുന്നു. ‘ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു’. എന്നായിരുന്നു അന്ന് പോസ്റ്റർ പങ്കു വെച്ച് കൊണ്ട് നിവിൻ പൊളി തന്റെ ഫെയ്സ്ബൂക് അക്കൗണ്ടിൽ കുറിച്ചത്.
ഇത് കൂടാതെ നിവിൻ പോളിയുടെ പിറന്നാളിനോടനുബന്ധിച്ചും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സിനിമയുടെ മറ്റൊരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഈ രണ്ടു പോസ്റ്ററുകളിലും ആനയുടെ ചിത്രം ഇടം പിടിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അതേസമയം, നിവിൻ പോളി അഭിനയിച്ചു അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു മലയാളി ഫ്രം ഇന്ത്യ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ് ആന്റണി സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മെയ് 1 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. മുല്ലക്കര എന്ന കൊച്ചുഗ്രാമത്തിലെ മൈത്രി കോളനിയിലെ നിസ്സാര സംഭവവികാസങ്ങൾ കേരളം മുഴുവൻ ചർച്ച ചെയ്യുന്ന രീതിയിലേക്ക് മാറിമറിയുന്നതാണ് ചിത്രത്തിലുള്ളത്. കേരളത്തിൽ അടുത്തിടെ നടന്ന പല സംഭവങ്ങളിലേക്കും വിരൽചൂണ്ടുന്നുണ്ട് ചിത്രം. പ്രൊമോ ടീസറും ട്രെയിലറും പാട്ടുകളുമൊക്കെ മുഴുനീള കോമഡി ചിത്രമായിരിക്കും എന്ന ധാരണ പ്രേക്ഷകർക്കിടയിൽ നൽകിയിരുന്നെങ്കിലും ഒരേ സമയം ചിരിയും ചിന്തയും ചിത്രത്തിലുണ്ട് എന്നാണ് പ്രേക്ഷകാഭിപ്രായം. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള തുടങ്ങി നിരവധിപേർ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട് ചിത്രത്തിൽ. സുദീപ് ഇളമണിന്റെ മനോഹരമായ ഛായാഗ്രഹണവും ജെയ്ക്‌സ് ബിജോയുടെ മികവുറ്റ സംഗീത സംവിധാനവും ശ്രീജിത്ത് സാരംഗിന്റെ ബ്രില്ല്യന്റായ എഡിറ്റിംഗുമൊക്കെ സിനിമയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്